Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കേരളത്തെ മുഴുവൻ തുറമുഖ നഗരമാക്കി മാറ്റുക എന്നത് സ്വപ്ന പദ്ധതിയാണെന്നും കൺസ്യൂമർ കേരളത്തെ മാനുഫാക്ചറിങ് കേരളമായി മാറ്റുമെന്നും സതീശൻ പറഞ്ഞു.   ശബരിമല സ്വർണക്കൊള്ള കേസിൽ താൻ നിരപരാധിയെന്ന് ആവർത്തിച്ച് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്. നിരപരാധികൾ ശിക്ഷിക്കപ്പെടാൻ പാടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. […]

Posted inബിസിനസ്സ്

യുപിഐ ഇടപാടില്‍ ഇനി മൊബൈല്‍ നമ്പറുകള്‍ കാണരുത്

  ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ യുപിഐ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുമായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നു. ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി യുപിഐ ആപ്പുകളിലും ബാങ്കുകളിലും ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ മറയ്ക്കണമെന്ന് എന്‍പിസിഐ നിര്‍ദ്ദേശിച്ചു. ഈ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ സെപ്റ്റംബര്‍ 4 വരെയാണ് സമയപരിധി നല്‍കിയിരിക്കുന്നത്. ഇടപാടുകള്‍ നടത്തുമ്പോള്‍ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍ മാത്രമേ മറ്റൊരാള്‍ക്ക് കാണാന്‍ സാധിക്കൂ. […]

Posted inടെക്നോളജി

വാല്യു ഫോക്കസ്ഡ് പ്രീപെയ്ഡ് പ്ലാനുമായി വി

പ്രമുഖ ടെലികോം കമ്പനിയായ വൊഡഫോണ്‍ ഐഡിയ പുതിയ വാല്യു ഫോക്കസ്ഡ് പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. വൊഡഫോണ്‍ ഐഡിയയുടെ കണ്ടന്റ് അഗ്രഗേഷന്‍ സര്‍വീസ് ആയ വി മൂവീസ് ആന്റ് ടിവിക്ക് കീഴിലാണ് പുതിയ പ്ലാന്‍. 28 ദിവസത്തെ വാലിഡിറ്റിയില്‍ 200 രൂപ വിലയുള്ള ഈ പ്ലാന്‍, 20 ഓവര്‍ ദി ടോപ്പ് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലേക്കും 200ലധികം ലൈവ് ടിവി ചാനലുകളിലേക്കും ഗണ്യമായ ഡാറ്റ ആനുകൂല്യങ്ങളിലേക്കും ഒരൊറ്റ സബ്സ്‌ക്രിപ്ഷന്‍ വഴി ആക്സസ് നല്‍കുന്നു. നിരവധി സേവനങ്ങള്‍ ഒരൊറ്റ പ്രതിമാസ റീച്ചാര്‍ജിലേക്ക് […]

Posted inവിനോദം

ദുല്‍ഖറിന്റെ തെലുങ്ക് ചിത്രത്തിലെ ആദ്യഗാനം

ദുല്‍ഖറിനെ നായകനാക്കി പവന്‍ സാദിനേനി ഒരുക്കുന്ന തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’യിലെ ആദ്യഗാനം പുറത്ത്. ‘ചിട്ടി ചിട്ടി ചീമാ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഗാനത്തിന്റെ തെലുങ്കു പതിപ്പിനു പുറമേ മലയാളം, തമിഴ്, ഹിന്ദി പതിപ്പുകളും പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാനൊപ്പം നായികയായി എത്തുന്നത് പുതുമുഖമായ സാത്വിക വീരവല്ലിയാണ്. ജി.വി പ്രകാശാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ‘കുട്ടി കുട്ടി പൂവേ’ എന്നു തുടങ്ങുന്ന മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് നിത്യ മാമ്മന്‍ ആണ്. അരുണ്‍ ആലാട്ട് മലയാളം […]

Posted inവിനോദം

‘ജന നായകന്‍’ 250 കോടിയിലേക്ക്

തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം റിലീസായ വിജയ്യുടെ ചിത്രം ‘ജന നായകന്‍’ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിലേക്ക്. വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ 250 കോടിയില്‍പരം രൂപയിലേക്കു കുതിക്കുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് പതിനാലു കോടിയില്‍പരം രൂപയുടെ ഗ്രോസ് കളക്ഷന്‍ ആണ്. പ്രവര്‍ത്തി ദിനമായിട്ടും ആദ്യ തിങ്കളാഴ്ചയും ഹൗസ് ഫുള്‍, ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ലഭിച്ചത്. ഇന്ത്യയില്‍ ഇതുവരെ വിവിധ പ്ലാറ്റ്ഫോമുകളില്‍ കൂടി 5.8 മില്യണ്‍ ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിട്ടുപോയത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന […]

Posted inഓട്ടോമോട്ടീവ്

മെറിഡിയന്റെ ഏറ്റവും പുതിയ ആനിവേഴ്‌സറി എഡിഷന്‍

മെറിഡിയന്റെ ഏറ്റവും പുതിയ 85-ാമത് ആനിവേഴ്‌സറി എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് ജീപ്പ്, 36.05 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയ്ക്കാണ് ഏഴ് സീറ്റര്‍ എസ്യുവി വില്‍പനയ്ക്ക് എത്തുന്നത്. ഇന്ത്യയില്‍ വെറും 85 യൂണിറ്റുകള്‍ മാത്രം പ്രൊഡക്ഷനുള്ള വളരെ ലിമിറ്റഡ് മോഡലായിരിക്കും ഇത്. അംഗീകൃത ജീപ്പ് ഡീലര്‍ഷിപ്പുകളിലും ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ എഡിഷന്‍, ടോപ്പ്-സ്‌പെക്ക് ഓവര്‍ലാന്‍ഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാല്‍ ആനിവേഴ്‌സറി സ്‌പെസിഫിക്ക് അഡീഷനുകളാല്‍ നോര്‍മല്‍ മോഡലില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. പേള്‍ വൈറ്റ്, ടെക്‌നോ […]

Posted inപുസ്തകങ്ങൾ

ഗാനിമീഡ്

പെരിയാറിന്റെ വന്യതയില്‍ നായാട്ടിന്റെയും അതിജീവനത്തിന്റെയും കഥ പറഞ്ഞുകൊണ്ട് മനുഷ്യനും ദൈവങ്ങള്‍ക്കും ഇടയിലുള്ള നിഗൂഢമായ ഉടമ്പടികളെയും അമാനുഷിക ഘടകങ്ങളെയും വിശ്വസനീയമാംവിധം കോര്‍ത്തിണക്കിയ നോവലാണ് മനു കെ. സാജന്‍ എഴുതിയ ‘ഗാനിമീഡ് ശാസ്ത്രത്തെയും ഐതിഹ്യങ്ങളെയും സമന്വയിപ്പിച്ച് മലയാളത്തിന് തികച്ചും പുതുമയാര്‍ന്ന പ്രമേയപരിസരം ഈ നോവല്‍ കാഴ്ചവയ്ക്കുന്നു. ലളിതവും എന്നാല്‍ ദൃഢവുമായ ഭാഷയിലൂടെ കാടിന്റെ നിഗൂഢതകളെയും വൈകാരികലോകങ്ങളെയും തനിമയോടെ ആവിഷ്‌കരിക്കാന്‍ എഴുത്തുകാരനു കഴിഞ്ഞിട്ടുണ്ട്. പുരാവൃത്തത്തെ ശാസ്ത്രാവബോധത്തോടെ പ്രതിഷ്ഠിച്ചുകൊണ്ട് സമകാലിക മലയാള നോവല്‍സാഹിത്യത്തില്‍ ‘ഗാനിമീഡ്’ ശ്രദ്ധേയ സ്ഥാനം ഉറപ്പിക്കുന്നു. ‘ഗാനിമീഡ്’. മനു കെ. […]

Posted inആരോഗ്യം

പുതിനയിലയുടെ ഗുണങ്ങള്‍ അറിയാതെ പോകരുത്

ശരീരത്തിന് ആവശ്യമുള്ള നിരവധി വൈറ്റമിനുകളും ധാതുക്കളും പുതിനയിലുണ്ട്. നിരവധി ദഹനപ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരമേകുന്നു. അസിഡിറ്റി അകറ്റാനും വായുകോപം മാറ്റാനും മഞ്ഞപ്പിത്തത്തിനും എല്ലാം പുതിന ഉപയോഗിക്കുന്നു. ചില ചര്‍മരോഗങ്ങള്‍ അകറ്റാനും വായ്‌നാറ്റം അകറ്റാനും പുതിന സഹായിക്കും. വിവിധ തരത്തില്‍ പുതിന ഉപയോഗിക്കാം. ഫ്രഷ് ജ്യൂസ് ആയും ചട്‌നികളില്‍ ചേര്‍ത്തും, സോസ് ആക്കിയും വിവിധ വിഭവങ്ങളില്‍ ചേര്‍ത്തും പുതിന ഉപയോഗിക്കാം. പുതിനയിലച്ചാറ് രണ്ട് ടേബിള്‍സ്പൂണ്‍ കുടിച്ചാല്‍ അസിഡിറ്റിയില്‍ നിന്ന് ആശ്വാസം ലഭിക്കും. വാപ്പുണ്ണ് അകറ്റാന്‍ പുതിന സഹായിക്കും. പുതിനയിട്ട് തിളപ്പിച്ച […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോക്രോച്ച് ജനതാ പാർട്ടി തങ്ങളുടെ പ്രവർത്തനം രാജ്യവ്യാപകമായി വികസിപ്പിക്കും

കോക്രോച്ച് ജനതാ പാർട്ടി തങ്ങളുടെ പ്രവർത്തനം രാജ്യവ്യാപകമായി വികസിപ്പിക്കും. വിദ്യാഭ്യാസ സമ്പ്രദായത്തിലെ കടുത്ത പ്രതിസന്ധികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനായി വരും മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ പാർട്ടി കോർ കമ്മിറ്റി തീരുമാനിച്ചു. ആവശ്യമെങ്കിൽ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികൾക്കായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും, എന്നാൽ നിലവിൽ പരമ്പരാഗത രാഷ്ട്രീയ പാർട്ടിയായി മാറാൻ പദ്ധതിയില്ലെന്നും സിജെപി വക്താവ് അശുതോഷ് റങ്ക വ്യക്തമാക്കിഅറസ്റ്റിലായ പ്രതിഷേധക്കാർക്ക് ആവശ്യമായ നിയമസഹായം ഉറപ്പാക്കുന്നതിനായി 1 കോടി രൂപയുടെ ലീഗൽ എയ്ഡ് നെറ്റ്‌വർക്ക് ഫണ്ട് സിജെപി പ്രഖ്യാപിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ചവർക്കെതിരെ കേരളത്തിൽ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് പിണറായിവിജയൻ

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തർ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിൽ ചാർജ് ചെയ്ത എല്ലാ കേസുകളും നിരുപാധികം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. ഈ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്‍റെ പേരിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം പേർക്കെതിരെ കേരളാ പൊലീസ് കേസെടുത്തതായാണ് വിവരം. സമരം ഒത്തുതീർക്കുന്നതിന്‍റെ ഭാഗമായി എല്ലാ കേസുകളും പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചിട്ടും കേരളത്തിൽ അത്തരമൊരു […]