ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്യ്ബ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടിനെ വധിച്ചതിന് പിന്നാലെ ആഹ്ലാദപ്രകടനവുമായി സുരക്ഷാ ഉദ്യോഗസ്ഥർ. പിടികിട്ടാപ്പുള്ളിയായ ലത്തീഫ് ഭട്ടിനെ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി മടങ്ങിയ ഉദ്യോഗസ്ഥർ ആഹ്ലാദം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുൽഗാം ജില്ലയിലെ സങ്കൽപോറയിലുള്ള ദേവ്സാറിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് തെക്കൻ കശ്മീരിൽ സജീവമായി പ്രവർത്തിച്ചുവന്നിരുന്ന പ്രാദേശിക ഭീകരനായ ലത്തീഫ് ഭട്ടിനെ വധിച്ചത്. ജമ്മു കശ്മീർ പൊലീസും കരസേനയും സിആർപിഎഫും രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 22കാരനായ ലത്തീഫ് ഭട്ടിനെ വധിക്കാൻ സാധിച്ചത്. ലത്തീഫ് ഭട്ടിൻ്റെ നേതൃത്വത്തിൽ സിആർപിഎഫ് പോസ്റ്റിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവം നടന്ന് ഒരാഴ്ചയ്ക്കിപ്പുറമാണ് സൈന്യത്തിൻ്റെ വിജയകരമായ ഓപ്പറേഷൻ നടന്നത്.
ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്യ്ബ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടിനെ വധിച്ചതിന് പിന്നാലെ ആഹ്ലാദപ്രകടനവുമായി സുരക്ഷാ ഉദ്യോഗസ്ഥർ
