ക്യാബിനറ്റിൽ താൻ അംഗമല്ലെന്നും ക്യാബിനറ്റിൽ എന്തു നടന്നു എന്ന് തനിക്കറിയില്ലെന്നും കോൺഗ്രസ് നേതാവ് അടൂർ പ്രകാശ്. എന്താണ് സംഭവിച്ചതെന്ന് മന്ത്രിമാരോട് ചോദിക്കണം. എഐസിസിക്ക് കത്ത് നൽകി എന്ന് പറയുന്ന കാര്യം പുറത്തു വരട്ടെ. മുഖ്യമന്ത്രി ആലോചിച്ചു തീരുമാനമെടുക്കട്ടെ. താൻ വിയോജിപ്പ് പറഞ്ഞിന് ചില കാരണങ്ങളുണ്ട്. ഒരു ക്യാബിനറ്റ് തീരുമാനം താൻ അറിഞ്ഞില്ല. പത്രത്തിലൂടെയാണ് വിവരം അറിഞ്ഞത്. താൻ പറഞ്ഞത് തെറ്റാണോ ശരിയാണോ എന്നത് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അടൂർ പ്രകാശ് പറഞ്ഞു.
ക്യാബിനറ്റിൽ താൻ അംഗമല്ലെന്നും ക്യാബിനറ്റിൽ എന്തു നടന്നു എന്ന് തനിക്കറിയില്ലെന്നും കോൺഗ്രസ് നേതാവ് അടൂർ പ്രകാശ്
