ഗോള്‍ഡ് ബോണ്ട് 2019-20 സീരീസ് VIന്റെ തിരികെയെടുക്കല്‍ തുക റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. എട്ടു വര്‍ഷമെന്ന കാലാവധിയെത്തും മുന്‍പ് ബോണ്ടുകള്‍ തിരികെ നല്‍കുന്ന നിക്ഷേപകര്‍ക്ക് ഗ്രാമിന് 14,213 രൂപയാണ് ആര്‍.ബി.ഐ. നിശ്ചയിച്ചിരിക്കുന്ന വില. നിബന്ധനകള്‍ അനുസരിച്ച്, ബോണ്ട് പുറപ്പെടുവിച്ച തീയതി മുതല്‍ (2019 ഒക്ടോബര്‍ 30) അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ വേണമെങ്കില്‍ തിരികെയെടുക്കാം. എട്ടു വര്‍ഷമാണ് ഗോള്‍ഡ് ബോണ്ടിന്റെ മുഴുവന്‍ കാലാവധി. സ്വര്‍ണവിലയിലുണ്ടാകുന്ന വര്‍ധനവിനു പുറമേ 2.5 ശതമാനം വാര്‍ഷിക പലിശയും ഗോള്‍ഡ് ബോണ്ടുകള്‍ക്ക് […]
