അനുകൂലമായ രണ്ടാംപാദ ഫലങ്ങള്‍ പുറത്തുവന്നതോടെ വീഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഓഹരികളില്‍ വന്‍ കുതിപ്പ്. രണ്ടാംപാദത്തില്‍ വരുമാനത്തിലും ലാഭത്തിലും വലിയ വളര്‍ച്ചയാണ് കൊച്ചി ആസ്ഥാനമായ കമ്പനിക്ക് നേടാനായത്. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയില്‍ വരുമാനം 38.2 ശതമാനം ഉയര്‍ന്ന് 1,853 കോടി രൂപയായി. മുന്‍ വര്‍ഷം സമാനപാദത്തിലിത് 1,341 കോടി രൂപയായിരുന്നു. എബിറ്റഡ 53.2 ശതമാനം ഉയര്‍ന്ന് 167 കോടി രൂപയായി. ലാഭം മുന്‍വര്‍ഷം സമാനപാദത്തിലെ 65 കോടി രൂപയില്‍ നിന്ന് 112 കോടി രൂപയായി ഉയര്‍ന്നു. 72.3 ശതമാനം വര്‍ധന. വീഗാര്‍ഡ് ഇലക്ട്രിക്കല്‍സ് സെപ്റ്റംബര്‍ പാദത്തില്‍ 794.25 കോടി രൂപയുടെ വരുമാനം നേടി. മുന്‍ വര്‍ഷമിത് 562.62 കോടി രൂപയായിരുന്നു. ഇലക്ട്രോണിക്സ് സെഗ്മെന്റ് 319.07 കോടി രൂപയില്‍ നിന്ന് 510.24 കോടി രൂപയായും ഉയര്‍ന്നു.
