ഹ്യുണ്ടായി ബയോണ്‍ എന്ന പേരിലായിരിക്കും പുതിയ മിഡ്സൈസ് എസ്യുവി നിരത്തുകളില്‍ എത്തുകയെന്ന് നിര്‍മാതാക്കള്‍. ഫ്രാന്‍സിലെ പ്രധാന നഗരമായ ബയോണ്‍ എന്ന പേരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ മോഡലിന് ഈ പേര് നല്‍കുന്നതെന്നാണ് വിവരം. ഈ വാഹനം നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ മുമ്പ് പുറത്തുവന്നിരുന്നു. ഒരു ബോക്സി എസ്യുവി രൂപത്തേക്കാള്‍ ഒരു ക്രോസ്ഓവര്‍ ഭാവത്തിലാണ് ബയോണ്‍. ബൂമറാങ്ങ് ആകൃതിയിലുള്ള ടെയ്ല്‍ലൈറ്റിന്റെ ചിത്രം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഹ്യുണ്ടായിയുടെ ഐ30-യുമായി സാമ്യമുള്ള ഡിസൈനായിരിക്കും ഇതിലും നല്‍കുകയെന്നാണ് സൂചന. പെട്രോള്‍, […]
