പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫിന്റെ ത്രക്സ്റ്റണ്‍ 400 മോഡലിന്റെ 2026 പതിപ്പ് ഉടന്‍ വിപണിയിലെത്തും. വൃത്താകൃതിയിലുള്ള കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആണ് ഇതിന്റെ പ്രത്യേകത. പുതിയ കളര്‍ ടിഎഫ്ടി ഡിസ്പ്ലേയ്ക്കൊപ്പം ക്രൂയിസ് കണ്‍ട്രോളിനായി പ്രത്യേക ബട്ടണുകള്‍ ഉള്‍പ്പെടെയുള്ള പരിഷ്കരിച്ച സ്വിച്ച് ഗിയറുകളും ഇതിലുണ്ട്. ഫുള്‍ മാപ്പ് മിററിങ്, ബ്ല്യൂടൂത്ത് കണക്ടിവിറ്റി, ഐഎംയു അധിഷ്ഠിത റൈഡര്‍ എയ്ഡുകള്‍ ഫീച്ചറുകളോടെയാണ് ടിഎഫ്ടി ഡിസ്പ്ലേ വരുന്നത്. മെക്കാനിക്കല്‍ ഭാഗത്ത് കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. 349 സിസി, ലിക്വിഡ് കൂള്‍ഡ് എന്ജിന് തന്നെയായിരിക്കും ഇതിലും ഉണ്ടാവുക. ഇത് 39.5 ബിഎച്ച്പി കരുത്തും 32 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സിക്സ് സ്പീഡ് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചതായിരിക്കും പുതിയ എന്ജിന്.
ട്രയംഫിന്റെ ത്രക്സ്റ്റണ്‍ 400 മോഡല്‍ പുതിയ പതിപ്പ് ഉടന്‍
