പ്രതിരോധ ശേഷി മുതല്‍ മാനസികാരോഗ്യം വരെ നമ്മുടെ ആമാശയത്തെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ട് തന്നെ കുടലിന്റെ ആരോഗ്യത്തിന് അത്രത്തോളം പ്രാധാന്യമുണ്ട്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഏറ്റവും മികച്ച പഴങ്ങളില്‍ ഒന്നാണ് പപ്പായ. ഇതില്‍ മറ്റ് പഴങ്ങളെ അപേക്ഷിച്ച് നാരുകളും, ദഹന എന്‍സൈമുകളും, വിറ്റാമിനുകളും കൂടുതല്‍ അടങ്ങിയിട്ടുണ്ട്. പപ്പായയില്‍ സ്വാഭാവികമായും ഭക്ഷണത്തിലെ പ്രോട്ടീനുകളെ വിഘടിപ്പിക്കുന്ന ഒരു എന്‍സൈമായ പപ്പെയ്ന്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തും. പപ്പായയിലെ സൂക്ഷ്മ പോഷകങ്ങള്‍ പോലും കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കും. പപ്പായയില്‍ വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ […]
