പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കാൻ ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാലാണ് തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന ദിവസങ്ങളിൽ അവധി നൽകണം. ജില്ലയിലുടനീളം തണ്ണീർപ്പന്തലുകൾ ആരംഭിക്കണം. പുറം മൈതാനിയിൽ നടക്കുന്ന കായിക വിനോദങ്ങൾ 11 മുതൽ 3 മണി വരെ അനുവദിക്കില്ല. റെഡ് അലേർട്ട് നൽകിയാൽ ഇരുചക്ര വാഹനങ്ങൾ പുറത്ത് ഇറക്കുന്നതിൽ അടക്കം നിയന്ത്രണം വേണ്ടി വരുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കാൻ ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി
