ആസൂത്രണ ബോർഡിലെ പരീക്ഷ ക്രമക്കേടിൽ ഒടുവിൽ പ്രതികൾക്കെതിരെ നടപടിയെടുത്ത് പിഎസ്സി. പ്രതിയായ അഡിഷണൽ സെക്രട്ടറി ആർ ഹരിയെ സസ്പെന്റ് ചെയ്തു. വിരമിച്ച പി. സതീഷിന്റെ ആനുകൂല്യങ്ങൾ തടഞ്ഞുവെയ്ക്കും. പരീക്ഷാക്രമക്കേടിൽ പിഎസ്സി ചെയർമാനെ മറ്റന്നാൾ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്.
എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും സർക്കാരിന്റെ ഐപാഡ്. 480 ഐപാഡുകൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ചു. 256 GB 13 ഇഞ്ച് ഐപ്പാർഡ് പ്രോ 320 എണ്ണവും 11 ഇഞ്ച് ഐപാഡ് 160 എണ്ണവും ആണ് വാങ്ങുന്നത്. കെൽട്രോൺ വഴി ടെൻഡർ ക്ഷണിച്ചു.
കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ സ്കൂൾ ബസുകളിൽ മിന്നൽ പരിശോധന നടത്തി.സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്നും ചെറിയ അശ്രദ്ധകൾ പോലും കുട്ടികളുടെ ജീവന് ഭീഷണിയാകാമെന്നും അധികൃതർ വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് വാങ്ങിയ ഐഫോണുകള്‍ കാണാനില്ലെന്ന് മന്ത്രി കെ മുരളീധരൻ നിയമസഭയില്‍. കൊവിഡ് കാലത്ത് കണ്ണ് പരിശോധനയ്ക്കായി 7.16 കോടി മുടക്കി വാങ്ങിയ ഐ ഫോണുകളില്‍ ചിലതാണ് കാണാതായത്. 224 ഐഫോണുകളില്‍ പലതും പല ആശുപത്രികളിലായി കൂട്ടിയിട്ടിരിക്കുകയാണെന്നും ചിലത് കാണാനില്ലെന്നും മന്ത്രി സഭയില്‍ പറഞ്ഞു.
എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ്. കാര്യോപദേശക സമിതിയിൽ വിഷയം ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ ഹോസ്റ്റൽ താക്കോൽ കൈമാറ്റ വേദിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഇക്കാര്യം പറയുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പിൽ പിഎസ്സി ചെയർമാന് ബുധനാഴ്ച ഹാജരാകാൻ നോട്ടീസ് നൽകി എസ്ഐടി. അതേസമയം, ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെ മൂന്ന് പിഎസ്സി അംഗങ്ങള്‍ ഇന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരായി മൊഴി നൽകി.
മാസപ്പടിക്കേസിൽ സിംഗിൾ ബെഞ്ചിനെ സമീപിച്ച കെ.എം. ഷാജഹാനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടി. സംസ്ഥാന സർക്കാർ പ്രാഥമിക അന്വേഷണം നടത്തവെ, ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ച ഹർജിക്കാരൻ ആരെന്ന് കോടതി ചോദിച്ചു. എന്താണ് ഈ കേസിൽ വ്യവഹാരത്തിനുള്ള നിയമപരമായ യോഗ്യതയെന്നും കെഎം ഷാജഹാന്റെ അഭിഭാഷകനോട് ഹൈക്കോടതി ആരാഞ്ഞു.
നെടുമ്പാശ്ശേരിയിൽ മിനികൂപ്പര്‍ ഇടിച്ച് മൂന്ന് പേര് കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവന് കുരുക്കായി സഹയാത്രികൻ ജോയലിന്റെ ശബ്ദസന്ദേശം. ജോയല്‍ സുഹൃത്തിനയച്ച ഓഡിയോയിൽ മദ്യപിച്ചെന്നും വാഹനം അമിത വേഗത്തിലെന്നതടക്കം നിര്‍ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു.
സിഎംആർഎൽ മാസപ്പടിക്കേസിൽ പിണറായി വിജയന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പിണറായിക്കെതിരെ വിജിലൻസ് കേസെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. അന്വേഷണം തടയുകയും എഫ്ഐആറിലെ തുടർനടപടികൾ നിർത്തിവെക്കാനും കോടതി നിർദേശിച്ചു.
സിഎംആർഎൽ മാസപ്പടിക്കേസിൽ പിണറായി വിജയന് നല്കിയ അപ്പീലില്‍ ഹൈക്കോടതിയിൽ വാദം പുരോഗമിക്കുന്നു. കേസ് പരിഗണിച്ച സമയം മുതൽ സിംഗിൾ ബെഞ്ച് ഉത്തരവിൽ വരെ നിരവധി പിഴവുകളുണ്ടെന്നും വിധി സ്റ്റേ ചെയ്ത് അപ്പീൽ ഫയലിൽ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാന് പിണറായി വിജയന് വേണ്ടി ഹാജരായ സിദ്ധാർത്ഥ് ലൂത്ര വാദിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ അഴിമതി ആരോപണം കടുപ്പിച്ച് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. അന്നത്തെ വൈസ് പ്രസിഡന്റായിരുന്ന സിപിഎം നേതാവ് ബിനോയ് കുര്യന് പണം നൽകാൻ ദിവ്യ പറഞ്ഞെന്ന രീതിയിലുള്ള കാർട്ടൺ ഇന്ത്യ കമ്പനി എംഡി മുഹമ്മദ് ആസിഫിന്റെ ശബ്ദ സന്ദേശവും വാട്സ്ആപ്പ് ചാറ്റും ഷമ്മാസ് പുറത്തുവിട്ടു.
നിർമ്മാണം നടക്കുന്ന വീടുകളിൽ നിന്ന് ഇലക്ട്രിക് സാധനങ്ങളും വയറുകളും മോഷ്ടിക്കുന്ന സഹോദരന്മാർ പിടിയിൽ. ആലുംമൂട് എല്ലുകുഴി വയലിൽ അനീഷർ ഷാ (28), അക്ബർ ഷാ (30) എന്നിവരാണ് കുണ്ടറ പോലീസിന്റെ പിടിയിലായത്.
തദ്ദേശസ്ഥാപനങ്ങൾ കോടികൾ നഷ്ടപ്പെടുത്തിയെന്ന് സിഎജി റിപ്പോർട്ട്. 2023-24 സാമ്പത്തികവർഷത്തിൽ പഞ്ചായത്തുകൾക്ക് അനുവദിച്ച 3367 കോടി രൂപയാണ് കാലഹരണപ്പെട്ടത്.
പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടാനുള്ള മുൻ ഗവർണറുടെ ശുപാർശയിൽ സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ വിവാദം. ഗവർണറുടെ നടപടിയെ സർക്കാരും പ്രതിപക്ഷവും രൂക്ഷമായി വിമർശിച്ചപ്പോൾ, ക്രമക്കേടുകളിലെ സർക്കാരിന്റെ മെല്ലെപ്പോക്കാണ് ഇതിന് കാരണമെന്ന് ബി.ജെ.പി ആരോപിച്ചു.
ആർ രാജശ്രീയുടെ ആത്രേയകം നോവലിനെതിരെ കോപ്പിയടി പരാതി. ആലപ്പുഴ സ്വദേശിനിയായ എഴുത്തുകാരി ഡോ. വിനയശ്രീയാണ് വയലാർ അവാർഡ് നിർണയ സമിതിക്ക് പരാതി നൽകിയത്. താൻ മുമ്പ് എഴുതിയ മൂന്നു പുസ്തകങ്ങളിലെ ആശയങ്ങൾ ചോർത്തിയാണ് ആത്രേയകം നോവൽ എഴുതിയത് എന്നാണ് വിനയശ്രീ ആരോപിക്കുന്നത്.
സഹകരണ ബാങ്കിലെ അംഗത്തിന് ആവശ്യപ്പെട്ട രേഖകൾ ലഭ്യമാക്കണമെന്ന് സുപ്രീംകോടതി. മുപ്പത്തടം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിലെ അംഗമായ പി.ആർ. രാമചന്ദ്രൻ നൽകിയ വിവരാവകാശ അപേക്ഷയുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
എൽ.പി.എസ്.ടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ സമരം 113-ാം ദിവസം പിന്നിടുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നും കടുത്ത അവഗണന മാത്രമാണ് ഉണ്ടാകുന്നതെന്നാരോപിച്ച് സമര സമിതി നേതാവ് വളർമതി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.
കനത്ത മഴയും മണ്ണിടിച്ചിലും കാരണം നീലഗിരി മൗണ്ടെയ്ൻ റെയിൽവേ സർവീസുകൾ വ്യാഴാഴ്ച(ഒക്ടോബർ 29) വരെ റദ്ദാക്കി. മേട്ടുപ്പാളയം-ഊട്ടി(56136) ഊട്ടി-മേട്ടുപ്പാളയം(56137) പാസഞ്ചർ ട്രെയിനുകളുടെ സർവീസാണ് നിർത്തിവെച്ചത്.
പൊക്കോട് റിസര്‍വ് വനത്തിനുള്ളിലെ പാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 62കാരന് പരിക്കേറ്റു. എളമ്പിലാക്കോട് പൊക്കോട് സെറ്റില്‍മെന്റില്‍ താമസിക്കുന്ന കൃഷ്ണനാണ് പരിക്കേറ്റത്.
പാലിയേക്കര ചിറ്റിശ്ശേരിയിൽ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കി. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര (64), സഹോദരൻ അപ്പു (57) എന്നിവരാണ് മരിച്ചത്. ഭിന്നശേഷിക്കാരിയായ ഇന്ദിരയെ വീട്ടിൽ മരിച്ച നിലയിലും അപ്പുവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.പോലീസ് അന്വേഷണം ആരംഭിച്ചു.
ഊര്‍ക്കടവ് പാലത്തിനടിയില്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സൈനികന് സുധീഷിന്റെ മൃതദേഹം കണ്ടെത്തി. പെരുവയല്‍ മുണ്ടക്കല്‍ സ്വദേശിയായ സുധീഷിന്റെ മൃതദേഹമാണ് പാലത്തിന് സമീപം പുഴയുടെ നടുവില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
100 കോടി രൂപയുടെ കൈക്കൂലി കേസിൽ തമിഴ്നാട്ടിലെ മുൻ സ്കൂൾ വിദ്യാഭ്യാസ മന്ത്രിയും ഡിഎംകെ നേതാവും ആയ അൻപിൽ മഹേഷ് അറസ്റ്റിൽ. സ്വകാര്യ സ്കൂളുകളുടെ അംഗീകാരത്തിനായി പാർട്ടി ഫണ്ട് എന്ന പേരിൽ കൈക്കൂലി വാങ്ങിയെന്ന കേസിൽ ആണ്. ചെന്നൈ പോലീസിന്റെ സിസിബി വിഭാഗം അറസ്റ്റ് ചെയ്തത്.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴി തുറക്കുന്നു. സൗദിയും പാകിസ്ഥാനും തുർക്കിയും ഇറാനിൽ വെച്ച് ചർച്ചകൾ നടത്തും. സൗദി പ്രതിരോധ മന്ത്രി, പാക് സേന മേധാവി, തുർക്കി ഇന്റലിജൻസ് മേധാവി എന്നിവരാണ് പങ്കെടുക്കുക. സൗദി-ഹൂത്തി സംഘർഷം ഉൾപ്പടെ ചർച്ചയാകുമെന്നാണ് സൂചന.
