ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ. ഫോണിൻ്റെ പാസ്കോഡ് രാഹുൽ അന്വേഷണ സംഘത്തിന് നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. പാസ്കോഡ് നൽകാൻ രാഹുൽ ബാധ്യസ്ഥനാണെന്നും പാസ്കോഡ് നൽകാതിരിക്കാൻ ഭരണഘടന പരിരക്ഷയില്ലെന്നും സർക്കാർ വ്യക്തമാക്കി. പാസ്കോഡ് നൽകണമെന്ന ഉത്തരവിനെതിരായ രാഹുലിന്റെ അപ്പീലിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ഭരണഘടന പരിരക്ഷയുണ്ടോ എന്ന് പരിശോധിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിക്കാൻ ഹൈക്കോടതി തയാറായി. തിരുവല്ല ബലാത്സംഗ കേസുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ 2 ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തത്.
ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ
