Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരള ആസൂത്രണ ബോർഡ് പുതുക്കിയ റാങ്ക് പട്ടിക പ്രകാരം ശ്യം കൃഷ്ണന് നിയമന ശുപാർശ അയക്കും

കേരള ആസൂത്രണ ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട് പിഎസ് സിയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രകാരം ഒന്നാം റാങ്ക് നേടിയ ശ്യം കൃഷ്ണന് നിയമന ശുപാർശ അയക്കും. പഴയ ഒന്നാം റാങ്കുകാരൻ അരുൺ പ്രതാപിനെ ജോലിയിൽ നിന്ന് പുറത്താക്കാൻ സർക്കാരിന് കത്ത് നൽകും. ഇന്ന് പിഎസ്‍സി യോഗം ചേരുന്നുണ്ട്. ആദ്യം മൂന്നാം റാങ്കിലായിരുന്ന ശ്യാം കൃഷ്ണൻ പുനഃമൂല്യനിർണയത്തിന് ശേഷമുള്ള പുതിയ റാങ്ക് പട്ടികയിലാണ് ഒന്നാം സ്ഥാനം നേടിയത്. 58 മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതിനെത്തുടർന്നാണ് കേസും പുനഃമൂല്യനിർണയവും […]