w 412h 232croprect 2x0x1596x898imgid 01m4wktdazejdysq9ee0asxqz1imgname air india ai 2030 hijack alert jaipur emergency landing frankfurt delhi flight 1791961675103

ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ ആണ് റദ്ദാക്കിയത്. നവംബർ 24 വരെ സർവീസുകൾ നിർത്തിവെച്ചതായി എയർ ഇന്ത്യ അറിയിച്ചു. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് നടപടി. റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കിയ നടപടി തുടരും. കഴിഞ്ഞ ദിവസം മറ്റ് വിമാനക്കമ്പനികളും സർവീസുകൾ വെട്ടിച്ചുരുക്കിയിരുന്നു. നവംബർ 24 വരെ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട്, യാത്രാ തീയതി മാറ്റം, റീ-ഷെഡ്യൂളിങ് എന്നിവയ്ക്കുള്ള സൗകര്യം ഒരുക്കിയതായും എയർ ഇന്ത്യ അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *