മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി. ജില്ലാതല പരീക്ഷകൾ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഫലം പ്രഖ്യാപിക്കാനോ സംസ്ഥാനതല പരീക്ഷ നടത്താനോ പാടില്ലെന്ന് ഹൈക്കോടതി നിർദേശം നൽകി. ബിജെപി അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്താണ് ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. നവംബർ 14നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ അനുമതി ഉത്തരവ് പിൻവലിച്ചുകൊണ്ട് സർക്കാരിന്റെ മറ്റൊരു തീരുമാനം വരുന്നത്.
മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി
