ബിജെപിക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിക്കുന്ന സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ വെല്ലുവിളിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . അയോധ്യയിൽ തനിക്കെതിരെ നേർക്കുനേർ മത്സരിക്കാൻ അഖിലേഷ് യാദവിന് ധൈര്യമുണ്ടോയെന്ന് യോഗി ആദിത്യനാഥ് വെല്ലുവിളിച്ചു. അഖിലേഷ് യാദവ് അയോധ്യയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണെങ്കിൽ താനും അവിടെത്തന്നെ പത്രിക നൽകുമെന്ന് ആദിത്യനാഥ് വ്യക്തമാക്കി. നേർക്കുനേർ പോരാട്ടത്തിന് ഇറങ്ങാനുള്ള ധൈര്യം അഖിലേഷ് യാദവിനില്ലെന്നാണ് പരിഹാസം.
സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ വെല്ലുവിളിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
