കശ്മീരിലെ അവസാനത്തെ സജീവ പ്രാദേശിക ഭീകരനായ ലതീഫ് ഭട്ട് കൊല്ലപ്പെട്ടതിനെത്തുടർന്ന്, ജമ്മു കശ്മീരിലേക്ക് ഒരേസമയം വിവിധ മേഖലകളിലൂടെ ഭീകരരെ കടത്തിവിടാൻ പാകിസ്താൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. പാക് ചാരസംഘടനയായ ഐഎസ്ഐ ാണ് ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാനുള്ള പദ്ധതിയൊരുക്കുന്നത്.
വിരമിച്ചവർക്ക് പി.എഫ് തുക കൃത്യമായ ഇടവേളകളിൽ പിൻവലിക്കാൻ അനുവദിക്കുന്ന സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാനിന് (SWP) ഇ.പി.എഫ്.ഒ അംഗീകാരം നൽകി. പിഎഫിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസ് 10 ശതമാനമായി കുറയ്ക്കുകയും ചെയ്തു.
സംഘം ചേർന്നുള്ള യാത്രയ്ക്കുള്ള ട്രെയിൻ കോച്ച് ബുക്കിങ്ങ് നിയമങ്ങളിൽ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. വിവാഹം, പഠനയാത്രകൾ, തീർത്ഥാടനം, കായിക-സാംസ്കാരിക .പരിപാടികൾ എന്നിവയ്ക്കായി ഒന്നിച്ച് യാത്ര ചെയ്യുന്നവർക്കുള്ള ബൾക്ക് ടിക്കറ്റ് ബുക്കിങിനായി മാറ്റിവെക്കാവുന്ന ബെർത്തുകളുടെ നിശ്ചിത പരിധി എടുത്തുകളഞ്ഞു.
സർക്കാരിനെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടമായി എന്നും തിരുത്തേണ്ടത് തിരുത്താൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി അത് ചെയ്യുന്നില്ല. മുഖ്യമന്ത്രി സ്വന്തം പാർട്ടിയെ വിശ്വാസത്തിലെടുക്കുന്നില്ല. ടീം യുഡിഎഫ് ടീമല്ലാതായി മാറിയെന്നും പിണറായി വിജയൻ വിമർശിച്ചു.
സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി വി ഡി സതീശനെയും അതിരൂക്ഷമായി വിമർശിച്ച് എൽപിഎസ്ടി റാങ്ക് ജേതാക്കൾ. സർക്കാർ ഇന്നലെ എടുത്ത നിലപാട് പ്രതീക്ഷ ഇല്ലാതാക്കിയെന്നും 1.25 അനുപാതം നടത്താൻ അനുമതി നൽകാത്തതിന് കാരണം മുഖ്യമന്ത്രിയുടെ നിർദേശമാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്ത മുഖ്യമന്ത്രി തന്നെ ഇത് ചെയ്തത് വിഷമിപ്പിച്ചുവെന്നും സമരക്കാർ പ്രതികരിച്ചു.
കൊല്ലത്തെ ജടായുപാറ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര ടൂറിസം മന്ത്രി ആദ്യം ജടായുപാറയിൽ സന്ദർശനം നടത്തും. ഇതിനുശേഷമായിരിക്കും പ്രധാനമന്ത്രിയുടെ സന്ദർശനമുണ്ടാവുകയെന്നും സുരേഷ് ഗോപി അറിയിച്ചു.
ഒരു ഐടി പാർക്കുകളിൽ ഒന്നിലധികം മദ്യശാലകള്‍ വേണമെന്ന ചട്ടഭേദഗതി നിയമസഭാ സബ്ജക്ട് കമ്മിറ്റി മാറ്റിവെച്ചു. പുതിയ മദ്യനയത്തിന് ശേഷം തീരുമാനമെടുത്താൻ മതിയെന്ന് എക്സൈസ് മന്ത്രി ആശ്യപ്പെട്ടു.
ബാലരാമപുരം കൈത്തറിയുടെ ഉന്നമനത്തിനായി തിരുവനന്തപുരം കനകക്കുന്നിൽ സർക്കാർ മ്യൂസിയം ഒരുക്കുമെന്നും അടുത്ത ബജറ്റിൽ പ്രഖ്യാപനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. വിഷ്വൽ ആർട്ടിസ്റ്റ് ലക്ഷ്മി മാധവന്റെ ആശയത്തിൽ 2500 നെയ്ത്തുകാർ 6000 അടിയിൽ തീർത്ത ബാലരാമപുരം കൈത്തറി പ്രോജക്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ബിജെപി വിട്ട പത്മജയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ലീഡരുടെ മകൾക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്നും സണ്ണി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പത്മജ വേണുഗോപാൽ ബിജെപി വിട്ടത് നല്ല തീരുമാനമാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് സ്വീകരിക്കണോയെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കട്ടെ എന്ന് സഹോദരനും മന്ത്രിയുമായ കെ.മുരളീധരൻ. ബിജെപി വിടുകയാണെന്ന് തന്നെ പത്മജ അറിയിച്ചിരുന്നുവെന്നും അതിന്റെ കാരണങ്ങളൊന്നും തനിക്കറിയില്ലെന്നും മുരളീധരൻ പറഞ്ഞു.
ശബരിമല തീർത്ഥാടകരുടെ സുരക്ഷയ്ക്കായി കൊച്ചി സിറ്റി പോലീസ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ഗതാഗത നിയന്ത്രണങ്ങളും സഹായ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
അരിയിൽ ഷുക്കൂർ വധക്കേസിലെ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കേസിൽ 13 പേരെയാണ് കുറ്റക്കാരണെന്ന് കോടതി കണ്ടെത്തിയത്. ഇതില്‍ കൊലക്കുറ്റം തെളിഞ്ഞ ഏഴ് പേരെയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. മറ്റ് ആറ് പ്രതികള്‍ക്ക് തടവ് ശിക്ഷ മൂന്ന് വർഷത്തിൽ താഴെയായതിനാൽ ഇവരുടെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കേസില്‍ 18 പേരെ കോടതി വെറുതെ വിടുകയും ചെയ്തു. കൊച്ചിയിലെ സിബിഐ കോടതിയാണ് ശിക്ഷ വിധി പ്രസ്താവിച്ചത്.
അരിയിൽ ഷുക്കൂർ വധക്കേസിലെ ഗൂഢാലോചന വാദം കള്ളമാണെന്ന് തെളിഞ്ഞതായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ. ഗൂഢാലോചനാക്കുറ്റം ആരോപിക്കപ്പെട്ട എല്ലാവരെയും വെറുതേവിട്ടെന്നും കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും അവർ പ്രതികരിച്ചു.
പി ജയരാജനും ടി വി രാജേഷിനും എതിരായ കള്ളക്കഥ കോടതിയിൽ തകർന്നെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദൻ. അരിയിൽ ഷുക്കൂർ വധക്കേസിൽ ഇരുവരെയും വെറുതേവിട്ട പ്രത്യേക സിബിഐ കോടതി വിധിക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കേസിൽ കുറ്റക്കാരെന്ന് നിലവിൽ കണ്ടെത്തിയ 13 പേരും തുടർനിയമനടപടി സ്വീകരിക്കും. പാർട്ടി ഒപ്പമുണ്ടാകും. അവർ പാർട്ടിയുടെ പ്രധാന കേഡർമാരാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾക്ക് ജാമ്യം. യുവനടി അതുല്യ ചന്ദ്രൻ, ബിബിൻ പെരുമ്പള്ളി, ഡ്രൈവർ വിഷ്ണു എന്നിവർക്കാണ് സെഷൻസ് കോടതി ജാമ്യം നൽകിയത്. ഒളിവിലുള്ള ഡോക്ടർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും.
കുന്നംകുളം കസ്റ്റഡി മർദന കേസിൽ ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. സംസ്ഥാന സർക്കാരാണ് 50,000 രൂപ നഷ്ടപരിഹാരം നൽകേണ്ടത്. മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ സമർപ്പിച്ച പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്.
വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് സംബന്ധിച്ച നിയമങ്ങളിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർണ്ണായക മാറ്റങ്ങൾ വരുത്തി. വാഹനത്തിന്റെ നിലവാരം, പഴക്കം, സ്വകാര്യ വാണിജ്യ ഉപയോഗം എന്നിവ കണക്കാക്കിയാകും ഇനി സർട്ടിഫിക്കറ്റ് നൽകുക. 6 വർഷം വരെ പഴക്കമുള്ള സ്വകാര്യ ബിഎസ്-6 വാഹനങ്ങൾക്ക് ഇനി മുതൽ 3 വർഷത്തേക്ക് പി യു സി സർട്ടിഫിക്കറ്റ് ലഭിക്കും.
നടൻ വിജയുടെ തമിഴക വെട്രി കഴകം എംഎൽഎ വി.എസ്. ബാബു (75) അന്തരിച്ചു. കഴിഞ്ഞ രണ്ട് മാസമായി ശ്വാസതടസ്സത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ ഡി എം കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം. കെ സ്റ്റാലിനെ അട്ടിമറിച്ച് ശ്രദ്ധേയനായ നേതാവാണ്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന് സമൻസ് കൈമാറാൻ ദില്ലി കോടതികളുടെ സഹായം തേടി അമേരിക്കൻ കോടതി. ഖലിസ്ഥാനി വിഘടനവാദി ഗുർപത്വന്ത് സിങ് പന്നൂൻ നൽകിയ വധഗൂഢാലോചനാ കേസിലാണ് ന്യൂയോർക്കിലെ ഫെഡറൽ കോടതിയുടെ നടപടി. മുൻ റോ മേധാവി സമന്ത് ഗോയലിനും സമൻസ് കൈമാറാനാണ് നീക്കം.
മ്യാൻമറിലെ ന്യൂനപക്ഷമായ റോഹിംഗ്യൻ മുസ്ലിംകൾക്കെതിരെ ഭരണകൂടം വംശഹത്യ നടത്തിയതായി ഐക്യരാഷ്ട്രസഭയുടെ പരമോന്നത നീതിപീഠമായ അന്താരാഷ്ട്ര നീതിന്യായ കോടതി കണ്ടെത്തി. അന്താരാഷ്ട്ര കോടതി വംശഹത്യയ്ക്ക് ഒരു രാജ്യത്തെ കുറ്റക്കാരനായി കണ്ടെത്തുന്നത് ചരിത്രത്തിൽ ഇതാദ്യമായാണ്. 15 ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് നിർണ്ണായക വിധി പുറപ്പെടുവിച്ചത്.
അമേരിക്കൻ സർവകലാശാലകളിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികളുടെ ഇന്റേൺഷിപ്പുകൾക്കും മറ്റ് പ്രായോഗിക പരിശീലന അവസരങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടി തടഞ്ഞ് യുഎസ് ഫെഡറൽ കോടതി. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണിതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ലോകം ഉറ്റുനോക്കിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് എന്നിവരുടെ നിർണ്ണായക ത്രികക്ഷി കൂടിക്കാഴ്ച ചൈനയിലെ ഷെൻഷെനിൽ പൂർത്തിയായി. 80 മിനിറ്റ് നീണ്ടുനിന്ന ചർച്ചയ്ക്ക് ശേഷം മൂന്ന് ലോകനേതാക്കളും സംയുക്ത പ്രഖ്യാപനം പുറത്തിറക്കി. പുടിനെ സുഹൃത്ത് എന്ന് അഭിസംബോധന ചെയ്ത ട്രംപ്, സൗഹൃദപരമായ നിലപാടാണ് സ്വീകരിച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബെർത്തുറപ്പിക്കാൻ മത്സരം കടുപ്പിച്ച് ടീമുകൾ. ഓരോ ടെസ്റ്റ് മത്സരവും നിർണായകമായതിനാൽ കടുത്ത പോരാട്ടമാണ് ടീമുകളെല്ലാം കാഴ്ചവെക്കുന്നത്. ബംഗ്ലാദേശിനെ തോൽപ്പിച്ചതോടെ ദക്ഷിണാഫ്രിക്ക പട്ടികയിൽ തലപ്പത്തെത്തി.
ഉപഭോക്തൃ വില സൂചികയ്ക്ക് പിന്നാലെ മൊത്തവില പണപ്പെരുപ്പത്തിലും കുത്തനെ വർധന. ഒക്ടോബറിലെ മൊത്തവില സൂചിക 12.29 ശതമാനമായി. സെപ്റ്റംബറിൽ 11.39 ശതമാനമായിരുന്നു. ഇന്ധനം, ഊർജം, പ്രാഥമിക ഉത്പന്നങ്ങൾ, നിർമിതവസ്തുക്കൾ എന്നിവയുടെ വിലവർധനയാണ് മൊത്തവില സൂചികയിൽ പ്രതിഫലിച്ചത്. വ്യാവസായിക ആവശ്യങ്ങൾക്കുള്ള അസംസ്കൃതവസ്തുക്കളുടെയും ഊർജത്തിന്റെയും ചെലവ് കൂടിയത് രാജ്യത്തിന്റെ സാമ്പത്തികമേഖലയിൽ കനത്ത സമ്മർദം ചെലുത്തുന്നുണ്ട്.
എ.ഐ. മേഖലയിലെ കരുത്തരായ ആന്ത്രോപിക് പ്രാരംഭ ഓഹരി വിൽപ്പന (ഐ.പി.ഒ.) വഴി വിപണിയിൽനിന്ന് സമാഹരിച്ചത് 10,730 കോടി ഡോളർ. ഓഹരിയൊന്നിന് 83 ഡോളർ നിശ്ചയിച്ചതിലൂടെയായിരുന്നു ഈ മൂല്യം. 70 മുതൽ 78 ഡോളർവരെ ഓഹരി വില നിശ്ചയിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. കമ്പനി 95.64 കോടി ഓഹരികളും ഏഴ് സ്ഥാപകർ ചേർന്ന് 2.36 കോടി ഓഹരികളുമാണ് വിറ്റഴിച്ചത്. നാസ്ദാക്ക് ഗ്ലോബൽ സെലക്ട് വിപണിയിലാണ് നവംബർ 19-ന് കമ്പനി ലിസ്റ്റ് ചെയ്യുക.
ഇന്ത്യയിൽ ഇൻസ്റ്റഗ്രാമിന്റെ ഉള്ളടക്ക ശുപാർശ സംവിധാനത്തിൽ മാറ്റം വരുത്തി മാതൃകമ്പനിയായ മെറ്റ. ലൈംഗിക ചുവയുള്ളതും അക്രമസ്വഭാവമുള്ളതുമായ ഉള്ളടക്കങ്ങൾ ഉപയോക്താക്കൾക്ക് കുറച്ചുമാത്രം ശുപാർശ ചെയ്യുന്ന രീതിയിലാണ് പുതിയ മാറ്റം. കേന്ദ്രസർക്കാർ ഇടപെട്ട് മെറ്റയുടെ സാമൂഹ്യമാധ്യമങ്ങളിലെ ഉള്ളടക്ക ശുപാർശ സംവിധാനങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഏകദേശം ഒരു മാസത്തിന് ശേഷമാണ് നടപടി.
മാക് കമ്പ്യൂട്ടറുകളിലെ സുരക്ഷയും സ്വകാര്യതയും കൂടുതൽ ശക്തമാക്കാൻ നിർണായക മാറ്റങ്ങളുമായി ആപ്പിൾ. പ്രത്യേകിച്ച് നിർമിതബുദ്ധി അധിഷ്ഠിത ഏജന്റുകൾക്ക് ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളിൽ ലഭിക്കുന്ന നിയന്ത്രണമില്ലാത്ത പ്രവേശനം പരിമിതപ്പെടുത്താനാണ് കമ്പനിയുടെ നീക്കം. പുതിയ മാക്ഒഎസ് 27.3 ബീറ്റാ പതിപ്പിലാണ് ഇതിനായുള്ള അധിക സ്വകാര്യതാ നിയന്ത്രണങ്ങൾ അവതരിപ്പിക്കുന്നത്.
ഇന്ത്യയുടെ ജനപ്രിയ വാഹനമായ മാരുതി 800 ആഗോളതലത്തിൽ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി. ചരിത്രപ്രാധാന്യമുള്ള വാഹനങ്ങളെ ആദരിക്കുന്ന ഫെഡറേഷൻ ഇന്റർനാഷണൽ ഡെസ് വെഹിക്കിൾസ് ആൻസിയൻസ് (ഫിവ) വേൾഡ് വെഹിക്കിൾ ഹെറിറ്റേജ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ കാറായി മാരുതി 800 മാറി. ദേശീയ, അന്തർദേശീയ വാഹന പൈതൃകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
ഇന്ത്യൻ വാഹന വിപണിയിൽ സുരക്ഷയുടെ കാര്യത്തിൽ പുതിയ നേട്ടവുമായി മഹീന്ദ്ര. കമ്പനിയുടെ ഇലക്ട്രിക് എസ്യുവിയായ മഹീന്ദ്ര എക്സ്ഇവി 9എസ് ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷാ റേറ്റിങ് സ്വന്തമാക്കി. മുതിർന്ന യാത്രക്കാരുടെ സുരക്ഷാ പരിശോധനയിൽ 32ൽ 31.15 പോയിന്റും കുട്ടികളുടെ സുരക്ഷാ പരിശോധനയിൽ 49ൽ 45 പോയിന്റുമാണ് വാഹനം നേടിയത്.
മമ്മൂട്ടിയും ധനുഷ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന തമിഴ് ചിത്രം ഓമും ദുൽഖർ സൽമാൻ ചിത്രം ‘ആകാശം ലോ ഓക താര’യും(എ.ഒ.ടി) നാളെ തിയറ്ററുകളിൽ. അച്ഛന്റേയും മകന്റേയും സിനിമകൾ ഒരേസമയം തിയറ്ററിൽ എത്തുന്ന സന്തോഷത്തിലാണ് ആരാധകരിപ്പോൾ. ഇതിന് മാറ്റ് കൂട്ടാനായി പുതിയൊരു വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ദുൽഖറിന്റെ എ.ഒ.ടിയെ കുറിച്ച് മമ്മൂട്ടിയും ഓമിനെ കുറിച്ച് ദുൽഖറും പറയുന്നത് വീഡിയോയിൽ കാണാം. പുറത്തുവന്ന് മിനിറ്റുകൾക്കകം തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിൽ രാമനായി രൺബീർ കപൂറും രാവണനായി യഷും ആണ് എത്തുന്നത്. സായ് പല്ലവിയാണ് ചിത്രത്തിൽ സീതയായി എത്തുന്നത്. ആഗോള ബോക്സ് ഓഫീസ് കളക്ഷനിലും വമ്പൻ നേട്ടമാണ് ചിത്രം കൊയ്യുന്നത്. പതിനാല് ദിവസം കൊണ്ട് രാമായണ ആഗോളതലത്തില്‍ 1540 കോടി നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
ഭക്ഷണം മാത്രം ശരിയായ രീതിയിൽ ആക്കുന്നതിലൂടെ കാൻസർ സാധ്യത കുറയില്ല. എന്നാൽ ആരോഗ്യകരമായ ജീവിതശൈലിക്കൊപ്പം ഭക്ഷണത്തിലും ചിലമാറ്റങ്ങൾ വരുത്തിയാൽ അപകടസാധ്യത ..കുറയ്ക്കാനാവും. അത്തരത്തിൽ കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളേക്കുറിച്ചു പങ്കുവെക്കുകയാണ് കാൻസർ സർജനായ ഡോ. അർജുൻ ശങ്കരൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഹൈദരാബാദ് സ്വദേശിയായ അർജുൻ കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന എട്ട് പച്ചക്കറികളേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.
അർബുദങ്ങളിലെ അപകടകാരിയാണെന്നാണ് പാൻക്രിയാറ്റിക് കാൻസർ അറിയപ്പെടുന്നത്. രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നതുകൊണ്ടുതന്നെ അതിജീവന സാധ്യത കുറവുള്ള അർബുദമാണിത്. പാൻക്രിയാറ്റിക് കാൻസർ സംബന്ധിച്ച് അവേബാധം പ്രചരിപ്പിക്കുന്നതിനായാണ് എല്ലാവർഷവും നവംബറിലെ മൂന്നാമത്തെ ബുധനാഴ്ച്ചയാണ് ലോക പാൻക്രിയാറ്റിക് ദിനമായി ആചരിക്കുന്നത്.
