w 412h 232croprect 0x1x1280x719imgid 01m7sv79psmcjav07h6pvn3897imgname kk shailaja 1795089999577

അരിയിൽ ഷുക്കൂർ വധക്കേസിലെ ​ഗൂഢാലോചന വാദം കള്ളമാണെന്ന് തെളിഞ്ഞതായി സിപിഎം കേന്ദ്രകമ്മിറ്റി അം​ഗം കെ കെ ശൈലജ. ​ഗൂഢാലോചനാക്കുറ്റം ആരോപിക്കപ്പെട്ട എല്ലാവരെയും വെറുതേവിട്ടെന്നും കോടതി വിധിയെ സ്വാ​ഗതം ചെയ്യുന്നതായും അവർ പ്രതികരിച്ചു.ഷുക്കൂർ വധം നിർഭാ​ഗ്യകരമായ സംഭവമാണ്. അന്ന് സംഘർഷമുണ്ടായ സ്ഥലങ്ങൾ സന്ദര്‍ശിക്കാൻ പോയ സംഘത്തില്‍ ഞാനും ഉണ്ടായിരുന്നു. ഓട്ടോയിലാണ് പോയത്. ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. കുടുംബങ്ങളെ ആശ്വസിപ്പിക്കാനാണ് പോയത്. ഓട്ടോയിൽനിന്ന് ഇറങ്ങുമ്പോൾ തന്നെ ലീഗ് പ്രവര്‍ത്തകര്‍ എറിയുകയായിരുന്നു. ഞാൻ ഇറങ്ങിയില്ല, ജയരാജൻ ഇറങ്ങിയിരുന്നു. അതുകൊണ്ടാണ് ജയരാജനടക്കം ഏറ് കിട്ടിയത്. ആശുപത്രിയില്‍ ആളുകൾക്കിടയില്‍ നിന്ന് എന്ത് ഗൂഢാലോചന നടത്താനാണ് പറ്റുക? 14 വര്‍ഷത്തോളം അനുഭവിച്ച പ്രയാസത്തിന് അറുതി ഉണ്ടായിരിക്കുന്നു’- കെ കെ ശൈലജ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *