വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് സംബന്ധിച്ച നിയമങ്ങളിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർണ്ണായക മാറ്റങ്ങൾ വരുത്തി. വാഹനത്തിന്‍റെ നിലവാരം, പഴക്കം, സ്വകാര്യ വാണിജ്യ ഉപയോഗം എന്നിവ കണക്കാക്കിയാകും ഇനി സർട്ടിഫിക്കറ്റ് നൽകുക. 6 വർഷം വരെ പഴക്കമുള്ള സ്വകാര്യ ബിഎസ്-6 വാഹനങ്ങൾക്ക് ഇനി മുതൽ 3 വർഷത്തേക്ക് പി യു സി സർട്ടിഫിക്കറ്റ് ലഭിക്കും. ബിഎസ്-1, ബിഎസ്-2 , ബിഎസ്-3 വിഭാഗങ്ങളിൽപ്പെട്ട വാഹനങ്ങൾക്ക് ഇനി മുതൽ ഓരോ 3 മാസത്തിലും പുകപരിശോധന നടത്തി സർട്ടിഫിക്കറ്റ് പുതുക്കണം. ബി എസ് 4 വിഭാഗത്തിലുള്ള വാഹനങ്ങൾ 6 മാസത്തിൽ പരിശോധന നടത്തണം.
വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് സംബന്ധിച്ച നിയമങ്ങളിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർണ്ണായക മാറ്റങ്ങൾ വരുത്തി
