സംസ്ഥാന മന്ത്രിസഭാ യോഗത്തിലുണ്ടായ അതൃപ്തിയിലും എതിർപ്പിലും ഒടുവിൽ സമവായം. പി എസ് സി അംഗങ്ങളുടെ നിയമനത്തിലും ദേവസ്വം ബോർഡിലേക്കുള്ള അംഗങ്ങളുടെ നിയമനത്തിലും ചർച്ചകൾക്കൊടുവിൽ മന്ത്രിമാർ ഒപ്പിട്ടു. തർക്കത്തിന് കാരണമായ വൃക്തികളുടെ പേരുകൾ പരിഗണിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇവരെ ഒഴിവാക്കിയാണ് പട്ടിക തയ്യാറാക്കിയത്. പിഎസ് സി പട്ടികയിൽ നാല് കോൺഗ്രസ് അംഗങ്ങളും ഒരു ലീഗ് അംഗവുമാണ് ഉണ്ടാകുക.
അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കണമെന്ന എൽപിഎസ്ടി സമരക്കാരുടെ നിർദ്ദേശത്തിന് മന്ത്രിസഭയിൽ എതിർപ്പ്. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് നിർദ്ദേശത്തെ എതിർത്തത്. ഉദ്യോഗാർത്ഥികൾ മുന്നോട്ടുവെച്ച ബദൽ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും. അടുത്തയാഴ്ചയിലെ ചർച്ചയിൽ നിലപാടറിയും വരെ സമരം തുടരുമെന്ന് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.
മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ വിമർശനം ഉയർത്തിയെന്ന വാർത്തകളോട് പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂർ ദേവസ്വവുമായി ബന്ധപ്പെട്ട വാർത്തകൾ പച്ചക്കള്ളമാണ്. ജിഎൻഎ കരാറിൽ ഉയർന്ന ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാബിനറ്റിൽ താൻ അംഗമല്ലെന്നും ക്യാബിനറ്റിൽ എന്തു നടന്നു എന്ന് തനിക്കറിയില്ലെന്നും കോൺഗ്രസ് നേതാവ് അടൂർ പ്രകാശ്. മുഖ്യമന്ത്രി ആലോചിച്ചു തീരുമാനമെടുക്കട്ടെ. ഒരു ക്യാബിനറ്റ് തീരുമാനം താൻ അറിഞ്ഞില്ല. പത്രത്തിലൂടെയാണ് വിവരം അറിഞ്ഞത്. താൻ പറഞ്ഞത് തെറ്റാണോ ശരിയാണോ എന്നത് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അടൂർ പ്രകാശ് പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് അപകട ഇൻഷുറൻസ് തുക 10 ലക്ഷംരൂപയിൽനിന്ന് 15 ലക്ഷം രൂപയായി വർധിപ്പിച്ചു. ഫിഷറീസ് ആൻഡ് തുറമുഖ വകുപ്പ് അഡീഷണൽ സെക്രട്ടറി ചന്ദ്രശേഖർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
സിഎംആർഎൽ – എക്സാലോജിക് കേസില്‍ വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ഷൈജൽ, വാരിഷ്, നന്ദുലാൽ, നിഖിൽ അടക്കമുള്ളവർക്ക് കൊച്ചി ഓഫീസിൽ ഹാജരാകാൻ സമൻസ് നൽകി. ഈ മാസം അവസാനം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.
കവർച്ചലക്ഷ്യമിട്ട് ബസിൽ വേഷം മാറികയറിയ തമിഴ്നാട് സ്വദേശിനികളായ മോഷ്ടാക്കൾ പിടിയിൽ. കൊയമ്പത്തൂർ കൊഴിഞ്ഞമ്പാറ സ്വദേശിനി പാർവതി, തൂത്തുക്കുടി അണ്ണാനഗർ സ്വദേശിനി ഗീത എന്നിവരാണ് റാന്നി പോലീസിന്റെ പിടിയിലായത്.
സർക്കാർ നൽകുന്ന അനന്തരാവകാശ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ഔദ്യോഗിക നിയമരേഖകളിൽ ബന്ധം രേഖപ്പെടുത്തുമ്പോൾ ‘ദത്തെടുക്കപ്പെട്ട മകൾ’ എന്നോ ‘ദത്തെടുക്കപ്പെട്ട മകൻ’ എന്നോ പ്രത്യേകമായി ചേർക്കുന്നത് ഒഴിവാക്കണമെന്ന് കേരള ഹൈക്കോടതി. ഇത്തരം സർട്ടിഫിക്കറ്റുകളിൽ ‘മകൾ’ അല്ലെങ്കിൽ ‘മകൻ’ രേഖപ്പെടുത്തിയാൽ മതിയെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.
കോഴിക്കോട് ബീച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. പ്രസവത്തിന് മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നതായാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.
മണ്ണന്തല രഞ്ജിത് വധക്കേസിലെ 11 പ്രതികൾക്കും ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി. കേസിലെ ഒന്നാം പ്രതി കൃഷ്ണകുമാറിന് ഇരട്ടജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 2008 ഒക്ടോബർ 17നായിരുന്നു കൊലപാതകം.
അഞ്ചുമാസത്തോളം ശമ്പളം നൽകാതെ കമ്പനി അധികൃതർ ദുരിതത്തിലാക്കിയ കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂര്‍ പൊക്കുണ്ട് സ്വദേശിനിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ ഇടപെടലിലൂടെ കുടിശ്ശിക ലഭിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശിനി നിഷ രാജനാണ് 8,000 ദിർഹവും (രണ്ട് ലക്ഷത്തോളം ഇന്ത്യൻ രൂപ) കോടതിച്ചെലവും തിരികെ ലഭിച്ചത്.
പയ്യന്നൂരിൽ നടന്ന തളിപ്പറമ്പ് സർക്കിൾ സഹകരണ വാരാഘോഷത്തിനിടെ എം.എൽ.എ. വി. കുഞ്ഞികൃഷ്ണന്റെ പ്രസംഗം തടസ്സപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി സി.പി.എം. ഏരിയാ കമ്മിറ്റി. എം.എൽ.എ. പൊതുവേദികൾ അലങ്കോലമാക്കുന്ന നിലപാട് തിരുത്തണമെന്ന് ഏരിയ കമ്മിറ്റി അറിയിച്ചു.
ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒരു ‘രാഷ്ട്രീയ തടവുകാരൻ’ ആണെന്ന് പ്രഖ്യാപിച്ച് പാകിസ്താൻ പീപ്പിൾസ് പാർട്ടി അധ്യക്ഷൻ ബിലാവൽ ഭൂട്ടോ സർദാരി. കറാച്ചി പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് ബിലാവൽ ഭൂട്ടോ സ്വന്തം സർക്കാരിന്റെ രാഷ്ട്രീയ പ്രതികാര നടപടികളെ പരസ്യമായി ചോദ്യം ചെയ്തത്.
വിയറ്റ്നാം കേന്ദ്രീകരിച്ചുള്ള ഇലക്ട്രിക് മൊബിലിറ്റി കമ്പനിയായ ‘ഗ്രീൻ എസ്എം’-ന്റെ വാഹനങ്ങളുടെ രജിസ്ട്രേഷൻ കർണാടകയിൽ താത്കാലികമായി നിർത്തിവെച്ചു. ഗതാഗതവകുപ്പ് മന്ത്രി ഭൈരതി സുരേഷാണ് ഗ്രീൻ എസ്എം കമ്പനിയുടെ വാഹനങ്ങൾക്ക് ഇനി രജിസ്ട്രേഷൻ നടത്തരുതെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
ആസിയാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കൾക്ക് ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക-കലാ പാരമ്പര്യം വിളിച്ചോതുന്ന അത്യപൂർവ്വ വസ്തുക്കൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരിലെ പശ്മിന, പട്ട് പരവാതാനികൾ, രാജസ്ഥാനിലെ പിച്ചവായ് ചിത്രങ്ങൾ, ഗുജറാത്തിലെ രോഗൻ കല തുടങ്ങി ഇന്ത്യയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യത്തെ പ്രതിഫിലപ്പിക്കുന്ന സമ്മാനങ്ങളാണ് അദ്ദേഹം ലോകനേതാക്കൾക്ക് നൽകിയത്.
കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ പുസ്തകത്തിനെതിരേ നടത്തിയ പ്രതിഷേധത്തിനിടെ ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ചിത്രം മാറിക്കീറി. സംഭവത്തെത്തുടർന്ന് ഉദ്ധവ് താക്കറേ വിഭാഗം ശിവസേനയും കോൺഗ്രസും ബാൽ താക്കറെയെ അപമാനിച്ചെന്നാരോപിച്ച് ഷൈന എൻ.സി.ക്കെതിരേ രംഗത്തെത്തി.
സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിക്കാൻ വിളിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ഫോണിൽ സംസാരിക്കാൻ തയ്യാറായില്ലെന്ന വാർത്തകൾക്കിടെ പ്രതികരണവുമായി ഡി.എം.കെ അധ്യക്ഷനും മുൻ തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ രംഗത്ത്. ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചിരുന്നില്ലെങ്കിലും തന്റെ അസിസ്റ്റന്റിനെ ഫോണിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചിരുന്നുവെന്ന് സ്റ്റാലിൻ വ്യക്തമാക്കി.
ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്യ്ബ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടിനെ വധിച്ചതിന് പിന്നാലെ ആഹ്ലാദപ്രകടനവുമായി സുരക്ഷാ ഉദ്യോഗസ്ഥർ. പിടികിട്ടാപ്പുള്ളിയായ ലത്തീഫ് ഭട്ടിനെ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി മടങ്ങിയ ഉദ്യോഗസ്ഥർ ആഹ്ലാദം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അക്വാൻ’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിലുമായി അക്വാൻ ശക്തമായ ചുഴലിക്കാറ്റായി തുടരുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ടി.വി.കെ എം.എൽ.എ വി.എസ്. ബാബുവിന്റെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. നേരത്തെ അധികൃതർക്ക് നിവേദനം നൽകിയിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
ചരിത്ര കൂടിക്കാഴ്ചയ്ക്കായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും ചൈനയിലെത്തി. ഡൊണാൾഡ് ട്രംപിനെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഷെൻഷെൻ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. ലോകം ഉറ്റുനോക്കുന്ന ത്രികക്ഷി ചർച്ചകൾക്ക് മുന്നോടിയായി.മൂന്ന് നേതാക്കളും പരസ്പരം ഹസ്തദാനം ചെയ്തു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകളുമായി ഇന്ത്യയും ന്യൂസിലൻഡും ആദ്യ ടെസ്റ്റിന് നാളെ വെല്ലിംഗ്ടണിൽ ഇറങ്ങും. ബുംറയുടെ തിരിച്ചുവരവ് ഇന്ത്യൻ ടീമിന് ആവേശം പകരുമ്പോൾ, സ്വന്തം നാട്ടിലെ മികച്ച റെക്കോർഡിലാണ് കിവീസിന്റെ പ്രതീക്ഷ.
വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ താരം എം.എസ്. ധോണിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഐക്കോണിക് ‘ഏഴാം നമ്പർ’ ജേഴ്സി പിൻവലിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) തീരുമാനിച്ചു. ഇന്നലെയാണ് 45കാരനായ ധോണി തന്റെ ഐപിഎല്‍ കരിയറിന് വിരാമമിട്ടത്.
2026 ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിന് നാളെ തുടക്കമാകും. 50 ഓവർ ഫോർമാറ്റിലുള്ള ടൂർണമെന്റിനായി ടീമുകളെല്ലാം തയ്യാറെടുപ്പിലാണ്.
റീചാർജ് പ്ലാനിന്റെ കാലാവധി അവസാനിച്ചാൽ ഇൻകമിങ് കോളുകളും എപ്പോൾ വേണമെങ്കിലും നിലച്ചേക്കാമെന്ന മുന്നറിയിപ്പുമായി റിലയൻസ് ജിയോ. നിശ്ചിത സമയത്തിനുള്ളിൽ റീചാർജ് പുതുക്കിയില്ലെങ്കിൽ ഇൻകമിങ് കോളുകൾ ലഭിക്കുന്നത് തടസ്സപ്പെടുമെന്നാണ് ചില ഉപയോക്താക്കൾക്ക് ലഭിച്ച സന്ദേശത്തിലുള്ളത്. ഇതോടെ ജിയോ വരിക്കാർക്കിടയിൽ ആശങ്കയും ചർച്ചകളും ശക്തമായി.
സങ്കീർണമായ ചോദ്യങ്ങൾക്ക് കൂടുതൽ കൃത്യവും വേഗത്തിലുള്ളതുമായ മറുപടികൾ നൽകാൻ ഗൂഗിൾ സെർച്ചിൽ വൻ മാറ്റത്തിനൊരുങ്ങി ഗൂഗിൾ. പുതിയ എഐ മോഡലായ ജെമിനി 4 ഹൈഡ്രജന്റെ കരുത്തിലാണ് സെർച്ചിൽ നിർണായക അപ്ഡേറ്റ് അവതരിപ്പിക്കുന്നത്. ഗൂഗിൾ സെർച്ചിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മോഡൽ പരിഷ്കാരമാണിതെന്നാണ് കമ്പനിയുടെ അവകാശവാദം.
പുതിയ സ്മാർട്ട്ഫോണുകളായ റെനോ 17, റെനോ 17 പ്രോ എന്നിവയും വാച്ച് 5 സ്മാർട്ട് വാച്ചും അവതരിപ്പിച്ച് ഓപ്പോ. ചൈനയിലാണ് പുതിയ ഉപകരണങ്ങൾ കമ്പനി പുറത്തിറക്കിയത്. 8,000 എംഎഎച്ച് വരെ ശേഷിയുള്ള ബാറ്ററി, 200 മെഗാപിക്സൽ ക്യാമറ, പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് തുടങ്ങിയവയാണ് പുതിയ ഫോണുകളുടെ പ്രധാന പ്രത്യേകതകൾ. പ്രത്യേക അഡ്വഞ്ചർ ക്യാറ്റ് എഡിഷനും ശ്രദ്ധേയമാണ്. അതേസമയം, പുതിയ വാച്ച് 5ൽ അമോലെഡ് ഡിസ്പ്ലേ, ആരോഗ്യ-ഫിറ്റ്നസ് നിരീക്ഷണ സംവിധാനങ്ങൾ, 10 ദിവസം വരെ ബാറ്ററി ലൈഫ് എന്നിവയുണ്ട്.
അമൽ നീരദിൻ്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്ലർ പാർട്ടി Deux’ നാളെ തിയേറ്ററുകളിലേക്ക്. ബുക്ക് മൈ ഷോ ഉള്‍പ്പെടെയുള്ള ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളിൽ മികച്ച പ്രതികരണമാണ് ഇതിനകം ടിക്കറ്റ് ബുക്കിംഗിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്.
പുതിയ തലമുറയിൽപ്പെട്ട അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ നേരിടുന്ന പ്രശ്നങ്ങളിലേക്ക് കടന്നു ചെല്ലുന്ന ഒരു ചിത്രമാണ് ക്രിംസൺ പിയർ. നവാഗതനായ പ്രശാന്ത് പത്മനാഭൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം നവംബർ പതിനെട്ട് ബുധനാഴ്ച്ച കോഴിക്കോട് മുക്കത്ത് ആരംഭിച്ചു. ലളിതമായ ചടങ്ങിൽ പ്രശസ്ത നടൻ സിദ്ദിഖി സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം. ബ്ലൂ ഹെയ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഹ്യൂമർ റൊമാൻസ് ത്രില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്. ഏറെക്കാലമായി ഷോർട്ട് ഫിലിമുകളിലൂടെയും ആഡ് ഫിലിം രംഗത്തും പ്രവർത്തിച്ചു കൊണ്ടാണ് പ്രശാന്ത് പത്മനാഭൻ്റെ ഫീച്ചർ ഫിലിം രംഗത്തേക്കുള്ള കടന്നുവരവ്.
ശരീരത്തില്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കൂടുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കാം. അതിനാല്‍ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ ഒഴിവാക്കി, കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുക.നാരുകള്‍ അടങ്ങിയ ആപ്പിള്‍ പതിവാക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷ് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.ഫൈബര്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ചിയാ സീഡ് കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
നാം കഴിക്കുന്ന ഭക്ഷണങ്ങളാണ് നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. രക്തത്തില്‍ യൂറിക് ആസിഡ് കൂടുന്നത് മൂലം സന്ധിവേദന അനുഭവിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ചില ഭക്ഷണപാനീയങ്ങളിൽ കാണപ്പെടുന്ന പ്യൂരിനുകൾ വിഘടിപ്പിച്ചതിന് ശേഷം ശരീരം ഉത്പാദിപ്പിക്കുന്ന ഒരു പ്രകൃതിദത്ത മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ് എന്ന് പറയുന്നത്.ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ പ്യൂരിൻ കുറവുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുകയും ഉയർന്ന പ്യൂരിൻ, പഞ്ചസാര എന്നിവ അടങ്ങിയവ ഒഴിവാക്കുകയും വേണം.
