സ്വർണം വാങ്ങുന്നത് പരിമിതപ്പെടുത്തണമെന്ന് പൗരന്മാരോട് താൻ നടത്തിയ അഭ്യർത്ഥന സ്വർണവില കുറയാൻ കാരണമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവിയിൽ ഔദ്യോഗിക വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഉള്ളവരേക്കാൾ പ്രായോഗിക നൈപുണ്യമുള്ളവർക്ക് കൂടുതൽ സ്വീകാര്യതയും മൂല്യവും ലഭിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

 

മണിപ്പൂരിൽ വ്യാജമദ്യ ദുരന്തം.17 പേർ മരിച്ചു.181 പേർ ചികിത്സയിലാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ ഉൾപ്പെട്ട ചക്പികറോങ് സബ് ഡിവിഷനിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. മേഖലയിലെ 5 ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്.

 

മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള തർക്കത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. ജനാധിപത്യത്തിന്റെ നല്ല സൗന്ദര്യം എന്നും എന്തിനാണ് പിന്നെ പരാതിയുമായി പോകുന്നതെന്നും എംവി ഗോവിന്ദൻ ചോദിച്ചു. സൗന്ദര്യം ആസ്വദിച്ചു നിന്നാൽ പോരെ. പരസ്പരം കഴുത്തിനു പിടിച്ചു എത്ര നാൾ പോകും?. സൈബർ ആക്രമണം മുഴുവൻ കെ സി പക്ഷത്തിനെതിരെയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

 

അരിയിൽ ഷുക്കൂർ വധക്കേസിൽ നിർണായക സാക്ഷികളെ ഹാജരാക്കുന്നതിൽ പാർട്ടി നേതൃത്വത്തിന് വീഴ്ച്ച പറ്റിയെന്ന് മുസ്ലിംലീഗിൽ വിമർശനം. സിപിഎം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും വെറുതെ വിടാനുണ്ടായ സാഹചര്യത്തെ ചൊല്ലിയാണ് തർക്കം. വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് മന്ത്രി ഷംസുദ്ദീൻ പ്രതികരിച്ചു.

 

ആട്ടിൻകുന്ന് പള്ളിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് റബർ മരങ്ങൾ നശിപ്പിച്ച സംഭവം കേരളത്തിന് അപമാനകരമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ. കോടതി വിധിപ്രകാരം പള്ളിയിൽ അധികാരം ഓർത്തഡോക്സ് സഭയ്ക്കാണ്. എന്നിരിക്കെ, ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സംശയിക്കുന്നതായി സഭ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഡോ. യൂഹന്നാൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത വ്യക്തമാക്കി.

 

കണ്ണൂരിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ. അറിയിപ്പില്ലാതെ വൈദ്യുതി കട്ട് ചെയ്തതിൽ ഗൂഢാലോചന സംശയിക്കുന്നുവെന്ന് വ്യക്തമാക്കി ടി ഓ മോഹനൻ എംഎൽഎ പരാതി നൽകി

 

കേരളത്തിലടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലഹരി വിതരണം ചെയ്യുന്ന നൈജീരിയൻ പൗരനേയും ഭാര്യയേയും മുംബൈയിൽ എത്തി പിടികൂടി കേരള പൊലീസ്. 15 വർഷമായി കോടികളുടെ എംഡിഎംഎ ചില്ലറ വിതരണക്കാർക്ക് എത്തിച്ച് നൽകുന്ന പോൾ ഒഗ്ബോണ്ണയും ഭാര്യ ആരതിയുമാണ് പിടിയിലായത്.

 

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആശുപത്രിയിൽ പ്രസവിച്ചതിന് പിന്നാലെ കൂടെ താമസിച്ചിരുന്ന പതിനേഴുകാരനെതിരെ പോക്സോ കേസ്. പറവൂർ സ്വദേശിയായ പെൺകുട്ടി കുളത്തൂപ്പുഴ മൈലമൂട് സ്വദേശിയായ 17-കാരനുമായി പ്രണയത്തിലായി ഏറെ നാളായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.

 

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ കമ്പനി ഉടമയും ഡയറക്ടറുമായ കെ.ഡി. പ്രതാപന്റെ ജാമ്യം റദ്ദാക്കി. എറണാകുളം പി.എം.എൽ.എ കോടതിയുടേതാണ് നടപടി. തിങ്കളാഴ്ച കീഴടങ്ങാനും കോടതി പ്രതാപന് കർശന നിർദേശം നൽകി. കെ.ഡി. പ്രതാപന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലാണ് കോടതിയുടെ ഈ സുപ്രധാന നടപടി.

 

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളിൽ പോലീസ് കരട് കുറ്റപത്രം തയ്യാറാക്കി. ബലാത്സംഗം, ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കൽ, ഭീഷണിപ്പെടുത്തൽ, വഞ്ചന, ശാരീരിക ഉപദ്രവം തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഈ കരട് കുറ്റപത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

 

മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണമെന്നും കൊള്ളാത്ത മന്ത്രിമാർ ഉണ്ടെങ്കിൽ അവരെ മാറ്റണമെന്നും ജി സുധാകരൻ എംഎൽഎ. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒറ്റ മന്ത്രി, മന്ത്രിക്കസേരയിൽ ഇരിക്കാൻ പാടില്ലെന്നും ജി സുധാകരൻ.

 

പാങ്ങപ്പാറയിൽ 17 കാരനായ അഭിറാമിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ 17കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളി. പ്രതിയുടെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനം. പ്രായപൂർത്തിയായ ഒരു കുറ്റവാളിക്ക് സമാനമാണ് പ്രതിയുടെ മാനസീകാവസ്ഥയെന്ന കൗൺസിലിംഗ് നടത്തിയ ഡോക്ടർമാരുടെ റിപ്പോർട്ട് പരിഗണിച്ചാണ് ബോർഡിന്റെ ഉത്തരവ്.

 

മുഖകാന്തി വർദ്ധിപ്പിക്കാനുള്ള ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. മെർക്കുറി അടങ്ങിയ ഫേസ് ക്രീമുകളുടെ വിൽപ്പന തടയാൻ പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കും.

 

വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന നാടൻബോംബും പെട്രോൾ ബോംബുകളുമായി യുവാവിനെ മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൻ (34) ആണ് പിടിയിലായത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.

 

സ്വർണക്കടത്ത് ഹവാല ഇടപാടുകളുകളുമായി ബന്ധപ്പെട്ട് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 10 ഇടങ്ങളിലാണ് ഇന്നലെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പരിശോധന നടത്തിയത്. കേരളത്തിലേക്കുള്ള സ്വർണക്കള്ളക്കടത്തിലും ഹവാല പണമിടപാടിലും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

 

നഷ്ടത്തിലോടുന്ന പൊതുമേഖല സ്ഥാപനമായ കണ്‍സ്യൂമണ്‍ ഫെഡിലെ ഭരണാനുകൂല സംഘടന നേതാവിന് ഇരട്ട ശമ്പളം കിട്ടാൻ വിചിത്ര ഉത്തരവ്. തിരുവനന്തപുരം അസി. മാനേജറും കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറിയുമായ ജെ ഫ്രെഡിക്കുവേണ്ടിയാണ് വിചിത്ര ഉത്തരവ്. കണ്‍സ്യൂമർ ഫെഡിൽ പകൽ സമയത്തെ ജോലിക്ക് പിന്നാലെ വൈകീട്ട് അഞ്ചു മുതൽ മദ്യഷോപ്പിലും ദിവസ വേതനത്തിലും ഫെഡ്രിയെ നിയമിച്ചു.

 

പഞ്ചാബിലെ ലഹരിക്കടത്ത് ശൃംഖലയ്ക്കെതിരെ സുരക്ഷാ ഏജൻസികൾ നടപടി ശക്തമാക്കിയതോടെ പുതിയ താവളം തേടി പാകിസ്താൻ ലഹരി മാഫിയ. രാജസ്ഥാനെ ബദൽ ലഹരിക്കടത്ത് കേന്ദ്രമാക്കാൻ സംഘങ്ങൾ നീക്കം നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി.

 

ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ഹൊദൈത തുറമുഖം സൗദി സഖ്യസേന ആക്രമിച്ചതോടെ ചെങ്കടല്‍ മേഖലയില്‍ യുദ്ധഭീതി. തിരിച്ചടി തുടങ്ങിയ ഹൂത്തികള്‍ റിയാദിലേക്കും സൗദിയുടെ തെക്കന്‍ മേഖലകളിലേക്കും ഡ്രോണ്‍ ആക്രമണം നടത്തി. സൗദിയിലെ തുറമുഖങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ് നല്‍കി.

 

അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഏറ്റവും വലിയ പത്ത് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള മെക്‌സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ ഫൗസ്റ്റോ ഇസിദ്രോ മെസ ഫ്‌ളോറസ് പിടിയിൽ. ‘എൽ ചാപോ ഇസിദ്രോ’ (കുള്ളനായ ഇസിദ്രോ) എന്നറിയപ്പെടുന്ന ഇയാളെ സിനലോവ സംസ്ഥാനത്തെ ഗ്വാസാവെയിൽ വെള്ളിയാഴ്ച നടത്തിയ ദൗത്യത്തിലൂടെയാണ്മെക്‌സിക്കൻ സൈന്യം പിടികൂടിയത്.

 

ന്യൂസീലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യൻ ബാറ്റർമാർ പുറത്തെടുത്തത്. മുൻനിര ബാറ്റർമാരെല്ലാം തിളങ്ങിയതോടെ ലീഡെടുക്കാനും ഇന്ത്യക്കായി. മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 486 റൺസെന്ന നിലയിലാണ് ഇന്ത്യ.

 

എ.ഐ., ചിപ്പ് മേഖലകളിലെ ഓഹരികളിലുണ്ടായ മൂല്യനിർണയ ആശങ്ക ആഗോള വിപണികളെ ബാധിച്ചു. കനത്ത വിൽപ്പനസമ്മർദത്തിൽ വാൾസ്ട്രീറ്റിനു പിന്നാലെ ഏഷ്യൻ സൂചികകളും തകർന്നു. ടെക്‌നോളജി, എ.ഐ. മേഖലയിലെ നിക്ഷേപങ്ങളുടെ ഭാവിയെക്കുറിച്ച് ആഗോള നിക്ഷേപകർക്കിടയിലുണ്ടായ വീണ്ടുവിചാരവും അമേരിക്ക ഏർപ്പെടുത്തിയ സാങ്കേതിക കയറ്റുമതി വിലക്കുകളുമാണ് വിപണിയെ ബാധിച്ചത്. ദക്ഷിണ കൊറിയൻ സൂചികയായ കോസ്പി 4.7 ശതമാനം ഇടിവ് നേരിട്ടു. ജപ്പാന്റെ നിക്കി 4.8 ശതമാനവും താഴ്ന്നു. ഇന്ത്യൻ വിപണിയിൽ എ.ഐ. ഓഹരികളുടെ പങ്കാളിത്തം കുറവായതിനാൽ രാജ്യത്തെ സൂചികകളെ ഇത് അത്രത്തന്നെ ബാധിച്ചില്ല. എങ്കിലും നേരിയ നഷ്ടത്തിലാണ് വ്യാപാരം.ആരംഭിച്ചത്.

 

ആപ്പിളിന്റെ പുതിയ ഐഫോൺ നിരയിൽ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾ ഇതിനകം അവതരിപ്പിച്ചെങ്കിലും സാധാരണ ഐഫോൺ 18നെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇത്തവണ ഐഫോൺ അവതരിപ്പിക്കുന്ന രീതിയിൽ ആപ്പിൾ മാറ്റം വരുത്തിയതായാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 2026ൽ പുറത്തിറങ്ങേണ്ടിയിരുന്ന സാധാരണ മോഡൽ 2027 മാർച്ചിലേക്ക് മാറ്റിയേക്കും.

 

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ വളർച്ച ടെക്ക് രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമ്പോൾ സൈബർ സുരക്ഷാ മേഖലയിൽ പുതിയ ഭീഷണികൾ ഉയരുന്നതായി ഗൂഗിൾ. സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ പിഴവുകൾ കണ്ടെത്താനും അവ മുതലെടുത്ത് ആക്രമണങ്ങൾ നടത്താനും ഹാക്കർമാർ ഇപ്പോൾ നിർമിതബുദ്ധി ഏജന്റുകളെ ഉപയോഗിക്കുന്നതായാണ് കമ്പനിയുടെ മുന്നറിയിപ്പ്. മനുഷ്യരുടെ നേരിട്ടുള്ള ഇടപെടലില്ലാതെ തന്നെ ഇത്തരം ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും എഐ സംവിധാനങ്ങൾക്ക് കഴിയുന്ന സാഹചര്യമാണുള്ളത്.

 

സംവിധായകൻ ദിൻജിത്ത് അയ്യത്താനും കുഞ്ചാക്കോ ബോബനും കൈകോർക്കുന്ന പുതിയ മലയാള ചിത്രം പനോരമ സ്റ്റുഡിയോസ് പ്രഖ്യാപിച്ചു. അഭിജിത്ത് കാഞ്ഞിരത്തിങ്കൽ സംവിധാനം ചെയ്യുന്ന ഈ ഫാമിലി ഡ്രാമ ത്രില്ലർ, ‘ഉന്മാദം’ എന്ന ചിത്രത്തിന് ശേഷം പനോരമ സ്റ്റുഡിയോസും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന രണ്ടാമത്തെ പ്രൊജക്റ്റാണ്.കുമാർ മങ്കത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ദിൻജിത്ത് അയ്യത്താൻ നിർമ്മാതാവായും ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിക്കുന്നു. മിസ്റ്ററി ത്രില്ലറായ ‘കിഷ്കിന്ധാ കാണ്ഡം’, സൈക്കോളജിക്കൽ ക്രൈം ത്രില്ലറായ ‘എക്കോ’ എന്നീ ചിത്രങ്ങളിലൂടെ നിരൂപക പ്രശംസ നേടിയ സംവിധായകനാണ് ദിൻജിത്ത് അയ്യത്താൻ.

 

നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ‘രാമായണ’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിൽ രാമനായി രൺബീർ കപൂറും രാവണനായി യഷും ആണ് എത്തുന്നത്. സായ് പല്ലവിയാണ് ചിത്രത്തിൽ സീതയായി എത്തുന്നത്. ആഗോള ബോക്സ് ഓഫീസ് കളക്ഷനിലും വമ്പൻ നേട്ടമാണ് ചിത്രം കൊയ്യുന്നത്. പതിനാറ് ദിവസം കൊണ്ട് ആഗോളതലത്തില്‍ 1604 കോടി നേട്ടമാണ് രാമായണ സ്വന്തമാക്കിയിരിക്കുന്നത്.

 

ശരീരത്തിൽ ആവശ്യത്തിന് വിറ്റാമിൻ ഡി ഇല്ലാത്ത അവസ്ഥയാണ് വിറ്റാമിൻ ഡിയുടെ കുറവ്. ഇത് എല്ലുകളുടെ ആരോഗ്യത്തെയും രോഗപ്രതിരോധ ശേഷിയെയും പേശികളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. ശരീരത്തിന് പ്രധാനമായും സൂര്യപ്രകാശത്തിൽ നിന്നാണ് വിറ്റാമിൻ ഡി ലഭിക്കുന്നത്.വിറ്റാമിൻ ഡിയുടെ കുറവ് മൂലം രോഗ പ്രതിരോധശേഷി കുറയാനും എപ്പോഴും തുമ്മലും ജലദോഷവും ഉണ്ടാകാനും സാധ്യതയുണ്ട്.ചിലരില്‍ വിറ്റാമിൻ ഡിയുടെ കുറവ് മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാം.

 

തവിട് കളയാത്ത അരിയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ മലബന്ധം തടയുകയും ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. തവിടുള്ള അരി കഴിക്കുമ്പോൾ വയറു പെട്ടെന്നു നിറഞ്ഞതായി തോന്നുകയും കൂടുതൽ നേരം ആ അനുഭവം നിലനിൽക്കുകയും ചെയ്യുന്നു.ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു. ഇതിലെ നാരുകളും ആന്റിഓക്സിഡന്റുകളും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. വിറ്റാമിൻ ബി, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *