ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിൽ വീതം നടപ്പാക്കാനാണ് കേന്ദ്ര റോഡ് ഗതാഗത, പെട്രോളിയം മന്ത്രാലയങ്ങളുടെ തീരുമാനം. ഗതാഗത നിയമലംഘനം ആവർത്തിച്ചാൽ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കുന്നതും ആലോചനയിലുണ്ട്.
ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
