വിദേശരാജ്യങ്ങളില്‍ വസ്തുക്കള്‍ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. നൈറ്റ് ഫ്രാങ്ക് ഇന്ത്യയും ഐആര്ഇഎക്സും ചേര്‍ന്ന് നടത്തിയ സര്‍വേ പ്രകാരം, വിദേശത്ത് റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നതിനായി ഇന്ത്യയില്‍ നിന്ന് അയക്കുന്ന തുകയില്‍ 64 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ വിദേശത്ത് റിയല്‍ എസ്റ്റേറ്റ് വാങ്ങുന്നതിനായി ഇന്ത്യക്കാര്‍ 528.7 മില്യണ്‍ ഡോളര്‍ (ഏകദേശം 4,400 കോടിയിലധികം രൂപ) അയച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 322.82 മില്യണ്‍ ഡോളറായിരുന്നു. യു.എ.ഇ, ഗ്രീസ്, തായ്ലന്ഡ്, പോര്‍ച്ചുഗല്‍, ഓസ്ട്രേലിയ, അമേരിക്ക, യുകെ, ഇന്തോനേഷ്യയിലെ ബാലി, കാനഡ, മലേഷ്യ എന്നിവയാണ് ഇന്ത്യന്‍ നിക്ഷേപകരുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍. ഇന്ത്യക്കാരുടെ മൊത്തം സമ്പത്തിന്റെ 13 ശതമാനത്തോളം ഇപ്പോള്‍ വിദേശത്തെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളിലാണ്. ഒരു പതിറ്റാണ്ട് മുന്‍പ് ഇത് വെറും 5 ശതമാനം മാത്രമായിരുന്നു.
