ഭരണഘടനാ ദിനത്തിൽ എസ്ഐആർ വിരുദ്ധ സമരം സജീവമാക്കി പ്രതിപക്ഷ സംഘടനകൾ. കോൺഗ്രസ് രാജ്യവ്യാപകമായി ഭരണഘടനാ സംരക്ഷണ മാർച്ച് നടത്തി. എസ്ഐആർ വിരുദ്ധ കൂട്ടായ്മയും സംയുക്ത കിസാൻ മോർച്ചയും ജന്തർ മന്ദറിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സംവിധാൻ ഗൗരവ് ദിവസ് സംഘടിപ്പിച്ചായിരുന്നു ബിജെപി മറുപടി. ഇടവേളയ്ക്ക് ശേഷം സമരങ്ങൾ സജീവമാക്കി പ്രതിപക്ഷം. എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരണഘടനാ സംരക്ഷണ മാർച്ച് നടത്തി. ദില്ലിയിൽ കെസി വേണുഗോപാൽ എംപിയാണ് മാർച്ച് നയിച്ചത്. ല്കനൗവിൽ മല്ലികാർജുൻ ഖർഗെയും പങ്കെടുത്തു. ബിജെപി ഭരണഘടനയെ അപമാനിക്കുകയും, പാർലമെന്ററി ജനാധിപത്യത്തെ ഇല്ലാതാക്കുകയുമാണെന്ന് കെസി വിമർശിച്ചു.
ഭരണഘടനാ ദിനത്തിൽ എസ്ഐആർ വിരുദ്ധ സമരം സജീവമാക്കി പ്രതിപക്ഷ സംഘടനകൾ
