കനത്ത മഴയും മണ്ണിടിച്ചിലും കാരണം നീലഗിരി മൗണ്ടെയ്ൻ റെയിൽവേ സർവീസുകൾ വ്യാഴാഴ്ച വരെ റദ്ദാക്കി. മേട്ടുപ്പാളയം-ഊട്ടി(56136) ഊട്ടി-മേട്ടുപ്പാളയം(56137) പാസഞ്ചർ ട്രെയിനുകളുടെ സർവീസാണ് നിർത്തിവെച്ചത്.കഴിഞ്ഞദിവസങ്ങളിലെ കനത്തമഴയിൽ നീലഗിരി റെയിൽപാതയിലെ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായിരുന്നു. പലയിടങ്ങളിലും ട്രാക്കുകളിലേക്ക് മരങ്ങളും കടപുഴകി വീണു. ഇതേത്തുടർന്നാണ് വ്യാഴാഴ്ച വരെ പൈതൃക തീവണ്ടി സർവീസുകൾ റദ്ദാക്കിയത്. പ്രതികൂല കാലാവസ്ഥയിലും ട്രാക്കുകളിലെ തടസ്സങ്ങൾ നീക്കാനുള്ള ജോലികൾ തുടരുകയാണെന്നും റെയിൽവേ അറിയിച്ചു.
നീലഗിരി മൗണ്ടെയ്ൻ റെയിൽവേ സർവീസുകൾ വ്യാഴാഴ്ച വരെ റദ്ദാക്കി
