100 കോടി രൂപയുടെ കൈക്കൂലി കേസിൽ തമിഴ്നാട്ടിലെ മുൻ സ്കൂൾ വിദ്യാഭ്യാസ മന്ത്രിയും ഡിഎംകെ നേതാവും ആയ അൻപിൽ മഹേഷ് അറസ്റ്റിൽ. സ്വകാര്യ സ്‌കൂളുകളുടെ അംഗീകാരത്തിനായി പാർട്ടി ഫണ്ട് എന്ന പേരിൽ കൈക്കൂലി വാങ്ങിയെന്ന കേസിൽ ആണ്. ചെന്നൈ പോലീസിന്റെ സിസിബി വിഭാഗം അറസ്റ്റ് ചെയ്തത്. രാവിലെ മഹേഷിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെ ചെന്നൈയിലെ അപ്പാര്‍ട്ട്മെന്‍റിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത മഹേഷിനെ, സിറ്റി പൊലീസ് കമ്മീഷണരുടെ ഓഫീസിൽ എത്തിച്ചു. മുൻ എംഎൽഎ അടക്കം 2 ഡിഎംകെ നേതാക്കൾ വഴി ഇരുന്നുറോളം സ്‌കൂൾ മാനേജ്മെന്റിൽ നിന്ന് കോഴ വാങ്ങിയെന്നാണ് കേസ്.
100 കോടി രൂപയുടെ കൈക്കൂലി കേസിൽ തമിഴ്നാട്ടിലെ മുൻ സ്കൂൾ വിദ്യാഭ്യാസ മന്ത്രിയും ഡിഎംകെ നേതാവും ആയ അൻപിൽ മഹേഷ് അറസ്റ്റിൽ
