w 412h 232croprect 1x0x1278x718imgid 01m77btrcsbdychm4c8h2338g4imgname valarmathi 1794469880217

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും നിലവിൽ ഐസിയുവിൽ നിരാഹാരം തുടരുകയാണെന്നും സമരത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാ‍‍ർത്ഥി ജയകൃഷ്ണൻ. ഇങ്ങനെ തുടർന്നാൽ ആരോഗ്യസ്ഥിതി ഗുരുതരമാകും. നിലവിൽ ഐ വി ഫ്ലൂയിഡ് നൽകുന്നുണ്ട്. കൈയിൽ നീരുവെച്ചത് കാരണം ഡ്രിപ് ഇടാൻ ബുദ്ധിമുട്ടാണെന്ന് ഡോക്ടർമാർ അറിയിച്ചു. ആവശ്യങ്ങൾ നടപ്പാക്കി തരാതെ നിരാഹാരം അവസാനിപ്പിക്കില്ല. ജീവൻ നൽകാൻ വരെ വളർമതി തയ്യാറാണ്. പൊതുജനങ്ങളെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നു. റേഷ്യോ കുറക്കുന്നത് ഡിവിഷൻ ഫാൾ വന്ന സ്കൂളുകളിൽ എങ്കിലും നടപ്പാക്കണമെന്നും ജയകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *