Posted inGeneral

ആലപ്പുഴ കൃഷ്ണപുരത്ത് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ നടുറോഡിലിട്ട് തല്ലിയ കേസില്‍ അ‍ഞ്ച് ചെറുപ്പക്കാര്‍ അറസ്റ്റില്‍

ആലപ്പുഴ കൃഷ്ണപുരത്ത് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ നടുറോഡിലിട്ട് തല്ലിയ കേസില്‍ അ‍ഞ്ച് ചെറുപ്പക്കാര്‍ അറസ്റ്റില്‍. ദേശീയപാതയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുത്തര്‍ക്കമാണ് കയ്യാങ്കളിയിലും കേസിലും കലാശിച്ചത്. തിരുവനന്തപുരത്ത് നിന്ന് പളനിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ ഡ്രൈവറോടാണ് ചെറുപ്പക്കാര്‍ വാക്കുത്തര്‍ക്കത്തിലേര്‍പ്പെട്ടത്. റോഡ് നിയമങ്ങള്‍ ലംഘിച്ച് ഡ്രൈവര്‍ വണ്ടിയോടിച്ചെന്നാണ് ചെറുപ്പക്കാര്‍ പറയുന്നത്. എന്നാല്‍ ബസിന് മുന്നോട്ട് പോകാന്‍ കഴിയാത്ത വിധം ചെറുപ്പക്കാര്‍ ബസിന് മുന്നിലൂടെ ബൈക്കോടിച്ചെന്നും ഹോണടിച്ചപ്പോള്‍ പ്രകോപിതരായി ഡ്രൈവറെ തെറി പറയുകയായിരുന്നെന്നും ബസ് ജീവനക്കാര്‍ […]