സംസ്ഥാനത്ത് ഭരണചക്രം ചലിക്കുന്നത് ചിലകാര്യങ്ങളിൽ മാത്രമാണെന്ന് മുതിർന്ന ആർഎസ്പി നേതാവ് എ എ അസീസ്. അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാത്തത് അപകടകരമാണ്. ബോർഡ്, കോർപ്പറേഷനുകൾക്ക് നാഥനില്ലാത്ത അവസ്ഥയുണ്ട്. ബോർഡ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിൽ യുഡിഎഫ് ചർച്ച പൂർത്തീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ വന്നിട്ട് ആറുമാസം കഴിഞ്ഞിട്ടും ബോർഡ്, കോർപ്പറേഷനുകളുടെ കാര്യത്തിൽ ഒന്നും നടന്നിട്ടില്ല. തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നില്ല. ലീഗിന് ചില സ്ഥാനങ്ങൾ നൽകിയെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും എ എ അസീസ് പറഞ്ഞു. യുഡിഎഫ് സർക്കാരിൽ പരിഗണന മുസ്ലിം ലീഗിന് മാത്രമാണെന്ന് കെപിസിസി ഭാരവാഹി യോഗത്തിലും അഭിപ്രായം ഉയർന്നിരുന്നു.
സംസ്ഥാനത്ത് ഭരണചക്രം ചലിക്കുന്നത് ചിലകാര്യങ്ങളിൽ മാത്രമാണെന്ന് എ എ അസീസ്
