കാസർകോട് കേന്ദ്ര സർവകലാശാലയിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് ഉൾപ്പെടെ അഞ്ച് വിദ്യാർഥികൾക്ക് ലൈബ്രറി വിലക്കിയതിന് പിന്നാലെ ഹോസ്റ്റലിലും വിലക്ക്. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി സയിദ് അലിയെയാണ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത്. തിങ്കളാഴ്ച പരീക്ഷ ആരംഭിക്കാൻ ഇരിക്കെയാണ് സർവ്വകലാശാലയുടെ നടപടി. സർവകലാശാല പക പോക്കുകയാണെന്നും ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയതിന്റെ കാരണം സർവകലാശാല വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു തരത്തിലും പഠിക്കാൻ അനുവദിക്കുന്നില്ലെന്നും സയിദ് അലി.
കാസർകോട് കേന്ദ്ര സർവകലാശാലയിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് ഉൾപ്പെടെ അഞ്ച് വിദ്യാർഥികൾക്ക് ലൈബ്രറി വിലക്കിയതിന് പിന്നാലെ ഹോസ്റ്റലിലും വിലക്ക്
