അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മെനി മെനി ഹാപ്പി റിട്ടേണ്‍സി’ലെ ആദ്യ ഗാനം ശ്രദ്ധേയമാകുന്നു. ഗോവിന്ദ് വസന്തയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. കൃഷ്ണയും സെബ ടോമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി തിരിച്ചെത്തുന്ന ഈ ചിത്രം, നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഒരു റോം-കോം ചിത്രമായാണ് അണിയറയിലൊരുങ്ങുന്നത്. പുതുമുഖമായ ലക്ഷ്മി ജ്യോതിഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കാളിദാസിന്റെ അച്ഛന് കഥാപാത്രമായി ലാല്‍ ഒരു ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നു.
‘മെനി മെനി ഹാപ്പി റിട്ടേണ്‍സി’ലെ ആദ്യ ഗാനം
