ജിത്തു മാധവന് ഒരുക്കുന്ന ‘സീന്‍’ ചിത്രത്തിലെ സൂര്യയുടെ കഥാപാത്രത്തിന്റെ ഗ്ലിംപ്സ് വിഡിയോ പുറത്ത് വിട്ടു. ഡിഎസ്പി ഇമ്പരാജ് എന്ന കഥാപാത്രമായാണ് സൂര്യയെത്തുന്നത്. മാസിനൊപ്പം കോമഡിയുമായി, കംപ്ലീറ്റ് എന്റര്‍ടെയ്നിങ് ആയൊരു കഥാപാത്രത്തെയാകും സൂര്യ അവതരിപ്പിക്കുന്നതെന്നാണ് ഗ്ലിംപ്സ് നല്കുന്ന സൂചന. നവംബര്‍ 6ന് ദീപാവലി റിലീസായി ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും. സുഷിന് ശ്യാം ആദ്യമായി തമിഴില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ‘സീന്‍’. സൂര്യയ്ക്കൊപ്പം മലയാളി താരം നസ്ലനും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ആനന്ദ് രാജ്, ലാല്‍, രാജ് പ്രിയന് എന്നിവരും നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘സീന്‍’ ചിത്രത്തിലെ സൂര്യയുടെ ഗ്ലിംപ്സ് വിഡിയോ
