വോട്ട്ചോരിയുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ പ്രചാരണത്തെ തടുക്കാൻ കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും അണിനിരത്തി ബിജെപി. നവംബർ ഒന്നിന് ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിൻ്റെയും ഷിംലയിൽ ഹിമന്ത ബിശ്വ ശർമ്മയുടെയും പദയാത്ര സംഘടിപ്പിക്കും. ഓരോ ജില്ലാ ആസ്ഥാനങ്ങളിലും പതിനായിരം പേരെ പങ്കെടുപ്പിക്കാനാണ് നിർദ്ദേശം. കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്രസിംഗ്, ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുടെ നേതൃത്വത്തിൽ മേൽനോട്ടസമിതി രൂപീകരിച്ചാണ് പ്രതിരോധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
വോട്ട്ചോരിയുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ പ്രചാരണത്തെ തടുക്കാൻ കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും അണിനിരത്തി ബിജെപി
