കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തോടൊപ്പമുള്ള ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ച് കേന്ദ്ര മന്ത്രിസഭ യോഗം. ഇന്ന് ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. വിലക്കയറ്റം നേരിടുന്നതിനുള്ള നീക്കമായാണ് ക്ഷാമബത്ത വർധിപ്പിച്ചത്. വർഷത്തിൽ രണ്ടുതവണയാണ് സർക്കാർ ഡി.എയും ഡി.ആറും പരിഷ്കരിക്കുന്നത്. അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനനാണ് ഡിഎ ആയി നൽകുന്നത്.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനം
