പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേര്‍ന്നവതരിപ്പിക്കുന്ന ‘ഹരിവരാസനം’ പുതുവര്‍ഷത്തില്‍ മകരവിളക്ക് ദിനമായ ജനുവരി 15-ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡോ. കെ. അമ്പാടിയാണ് തിരക്കഥയൊരുക്കുന്നത്. വിശ്വാസവും യുക്തിചിന്തയും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധങ്ങളിലൂടെയാണ് ‘ഹരിവരാസന’ത്തിന്റെ കഥ പ്രേക്ഷകരിലേക്കെത്തുന്നത്. സൈജു കുറുപ്പാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. യോഗി ബാബു, ബേബി ഇവ, സിതാര വിജയന്, സമ്പത്ത് രാജ് എന്നിവര്‍ക്കൊപ്പം ജോയ് മാത്യു, മണിയന്‍പിള്ള രാജു, ശ്യാമപ്രസാദ്, മധുപാല്‍, ടി.ജി. രവി, അഭിരാം എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
