സൈനികരുടെ സ്വകാര്യ വാഹനങ്ങൾക്ക് ടോൾ ഇളവ് നൽകിയേക്കും. പുതിയ ‘മൾട്ടിലെയ്ൻ ഫ്രീ ഫ്ലോടോൾ സംവിധാനം ഏർപ്പെടുത്തിയ ദേശീയപാതകളിൽ, സൈനികരുടെ വാഹനങ്ങൾക്ക് ടോൾ അടയ്ക്കാത്തതിന്റെ പേരിൽ ഇ ചല്ലാനുകൾ ലഭിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. നിലവിലെ വ്യവസ്ഥയനുസരിച്ച് ടോൾ പ്ലാസകളിൽ തിരിച്ചറിയൽ കാർഡ് കാണിച്ച് സൈനികർക്ക് തങ്ങളുടെ സ്വകാര്യ വാഹനങ്ങൾക്ക് ടോൾ ഇളവ് നേടാൻ സാധിക്കും. എന്നാൽ, എം.എൽ.എഫ്.എഫ് സംവിധാനത്തിൽ ഫിസിക്കൽ ബാരിയറുകളോ ജീവനക്കാരുടെ നേരിട്ടുള്ള പരിശോധനയോ ഉണ്ടാകില്ല.
സൈനികരുടെ സ്വകാര്യ വാഹനങ്ങൾക്ക് കേന്ദ്രം ടോൾ ഇളവ് നൽകിയേക്കും
