റമീസ് എഴുതി സംവിധാനം ചെയ്ത ടൈം ട്രാവല്‍ ഫാന്റസി ത്രില്ലര്‍ ചിത്രം ‘ഒറിജിനലി’ലെ പുതിയ ഗാനം ‘ഞാന്‍ രാജാ’ പുറത്തിറങ്ങി. ഇലക്ട്രോണിക് കിളി മ്യൂസിക് ഒരുക്കിയ ഗാനത്തിന് മുത്തുവും റിഷ് എന്കെയും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. റിഷ് എന്കെയും അജ്മല്‍ ബിന്‍ അഷ്കറും ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്. ശ്രീനാഥ് ഭാസിയും രാജേഷ് മാധവനും ഇരട്ടവേഷങ്ങളില്‍ എത്തുന്ന ചിത്രം പ്രമേയത്തിലെ പുതുമകൊണ്ടും രസകരമായ സംഭവവികാസങ്ങള്കൊണ്ടും പ്രേക്ഷകശ്രദ്ധ നേടുന്നു. ചിത്രത്തിലെ ശ്രീനാഥ് ഭാസിയുടെ പ്രകടനവും ഫെമിന ജോര്‍ജ്, രാജേഷ് മാധവന് എന്നിവരുടെ കഥാപാത്രങ്ങളും പ്രധാന ആകര്‍ഷണങ്ങളാണ്.
‘ഒറിജിനലി’ലെ പുതിയ ഗാനം ‘ഞാന്‍ രാജാ’
