മദ്ധ്യാഹ്ന വാർത്തകൾ 20261029 203512 0000

 

 

സംസ്ഥാനത്തെ മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളവും വർധിപ്പിക്കുന്നതിനുള്ള ബിൽ ഭരണ – പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി നിയമസഭയിൽ പാസാക്കി. മുൻ എം എൽ എമാരുടെ പെൻഷനും വർധിപ്പിച്ചിട്ടുണ്ട്. ഇതിനു മുൻപ് 2018 ലാണ് ശമ്പള വർധന നടപ്പാക്കിയതെന്നും, ഉയർന്ന ചെലവുകൾ കാരണം പല അംഗങ്ങളും തങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സങ്കടത്തോടെ പങ്കുവെച്ചിരുന്നതായും തർക്കങ്ങളൊന്നുമില്ലാതെ ബിൽ പാസാക്കിയ നടപടിയെ അഭിനന്ദിച്ചുകൊണ്ട് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

 

വ്യവസായ സംരംഭങ്ങൾക്കും നിക്ഷേപങ്ങൾക്കും ആവശ്യമായ ലൈസൻസുകളും അനുമതികളും എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാനെന്ന പേരിൽ കേരള സർക്കാർ കൊണ്ടുവന്ന സരൾ ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിലെ തണ്ണീർത്തടങ്ങൾ, നെൽവയലുകൾ, വനപ്രദേശങ്ങൾ എല്ലാറ്റിനേയും ബാധിക്കുന്ന നീക്കമാണ് യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

 

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ 131.26 കോടി രൂപയുടെ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. വേനൽക്കാലത്തേക്ക് ജലം കരുതിവയ്ക്കുന്നതിന്റെ ഭാഗമായി രാത്രി 12 മുതൽ പുലർച്ചെ 5 വരെയാണ് വൈദ്യുതി വാങ്ങുക

 

സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിച്ച സർക്കാർ നടപടിയെ തള്ളി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. വർധിപ്പിച്ച ശമ്പളം സ്വീകരിക്കില്ലെന്നും അലവൻസുകൾ നേമം മണ്ഡലത്തിലെ ജനങ്ങൾക്കായി വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

 

വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നേടുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടതായി എ കെ ശശീന്ദ്രൻ പറഞ്ഞു. സർക്കാർ ഇതിൽ കാര്യക്ഷമമായി ഇടപെടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

നെടുമ്പാശേരി വിമാനത്താവള റോഡില്‍ മിനി കൂപ്പര്‍ കാര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച കേസില്‍ കൂടുതൽ പരിശോധന. കാര്‍ കമ്പനിയുടെ സാങ്കേതിക വിദഗ്ദരെത്തി വാഹനം പരിശോധിച്ചു. ദില്ലിയിൽ നിന്നാണ് സാങ്കേതിക വിദഗ്ധരെത്തിയത്. അപകടം നടക്കുമ്പോൾ, കാര്‍ ബ്രേക്ക് ചെയ്തിരുന്നോ എന്നറിയാനാണ് പരിശോധന നടത്തിയത്. കുറ്റപത്രം ബലപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി.

 

കൊല്ലത്ത് നിന്ന് ആഴക്കടൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ ആക്രമിച്ചെന്ന് പരാതി. തമിഴ്നാട് ബോട്ടുകളിലെ മത്സ്യത്തൊഴിലാളികൾ ആക്രമിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കുളച്ചൽ തീരത്ത് നിന്ന് 60 നോട്ടിൽ മൈൽ അകലെയാണ് സംഭവം.

 

കായിക മേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന വിവാദത്തിൽ അറസ്റ്റിലായ കായിക അധ്യാപകൻ ജിജോ ജെയിംസിനെ റിമാൻഡ് ചെയ്തു. പെരുമ്പാവൂർ സ്വദേശിയായ ജിജോ ജെയിംസിനെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്തിരുന്നു. അടിസ്ഥാന രഹിതമായ ആരോപണമാണെന്നും ജിജോ ജെയിംസിനെ സസ്പെൻഡ് ചെയ്യുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചത്.

 

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയുടെ സുഹൃത്തും പിടിയിൽ. മേനോൻപാറ പാറക്കുഴി മാർട്ടിൻ ഇഗ്നേഷ്യസ് ആണ് അറസ്‌റ്റിലായത്. ഇഗ്നേഷ്യസിന് കൊലപാതകത്തിൽ നേരിട്ട് പങ്ക് എന്ന് കണ്ടെത്തി.

 

കൊല്ലം പട്ടാഴിയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. തട്ടിക്കൊണ്ടു പോകൽ ശ്രമം നടന്നിട്ടില്ലെന്ന് റൂറൽ പൊലീസ് വ്യക്തമാക്കി. പരാതിക്ക് കാരണമായ കാർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പട്ടാഴിയിൽ ബന്ധുവീട്ടിൽ വന്ന കുടുംബമായിരുന്നു. കുട്ടിയെ കണ്ടപ്പോൾ വാത്സല്യത്തോടെ വിശേഷം ചോദിച്ചതാണെന്ന് കാറിലുണ്ടായിരുന്ന കുടുംബം പൊലീസിനെ അറിയിച്ചു.

 

നടൻ മമ്മൂട്ടിക്കും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്ഐ , എസ് എഫ് ഐ നേതാക്കൾക്കുമെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ. മമ്മൂട്ടിയെ സന്ദർശിച്ച ഡിവൈഎഫ്ഐ , എസ് എഫ് ഐ നേതാക്കളെ ലക്ഷ്യമിട്ടുള്ള സൈബർ അക്രമണം അത്യന്തം അപലപനീയമാണെന്നും ഇടത് ലേബലിൽ മമ്മൂട്ടിക്ക് എതിരെ നടത്തുന്ന പ്രചാരണത്തിന് നേതൃത്വം നൽകുന്നതാരായാലും അത് ഇടതു രാഷ്ട്രീയമല്ലെന്നും പി ജയരാജൻ വ്യക്തമാക്കി.

 

 

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ രോഗികൾക്ക് നൽകിയ റെംഡെസിവിർ മരുന്ന് കാലാവധി കഴിഞ്ഞോയെന്ന് സംശയമെന്ന് ആരോ​ഗ്യ മന്ത്രി കെ മുരളീധരൻ. 2021ൽ വാങ്ങിയ മരുന്നിൻ്റെ കാലാവധി 2023 മെയ് വരെയാണെന്നും 2024ലും 25ലും ഉപയോഗിച്ചെന്നും മന്ത്രി പറഞ്ഞു. ഈ മരുന്ന് ഉപയോഗിച്ചത് കൊണ്ടാണോ നിപ ബാധിതർ മരിച്ചതെന്ന് പരിശോധിക്കുമെന്നും ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു

 

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇന്ത്യാസഖ്യം നാളെ പ്രതീകാത്മകമായി പരസ്യ വിചാരണ ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടക്കുന്ന പരസ്യ വിചാരണയില്‍ മുന്‍ ലോക് സഭ സ്പീക്കര്‍ മീരാ കുമാര്‍ പ്രതീകാത്മക സ്പീക്കറാകും. നാളെ ഉച്ചക്ക് ശേഷം മൂന്നരക്ക് നടപടി തുടങ്ങും.

 

ലോകം ഉറ്റുനോക്കിയ ഇസ്രയേൽ തെരഞ്ഞെടുപ്പിൽ 90 ശതമാനം വോട്ടുകളും എണ്ണിയപ്പോൾ ആർക്കും കേവല ഭൂരിപക്ഷമില്ല. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികു‍ഡ് സഖ്യം 53 സീറ്റുമായി മുന്നിലാണ്. പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളുണ്ട്. 120 അംഗങ്ങളുള്ള നെസറ്റിൽ ഭരണം പിടിക്കാൻ 61 സീറ്റുകളാണ് വേണ്ടത്. ആ‍ര്‍ക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ 19 സീറ്റുകളുള്ള അറബ് പാർട്ടികളുടെ നിലപാടാണ് ഇനി നിർണായകം.

 

സുപ്രീംകോടതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ സത്യവാങ്മൂലം ചെയ്ത തെറ്റുകൾ തുറന്ന് സമ്മതിക്കുന്നതാണെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. എസ്ഐആർ തുടങ്ങാൻ ആര് അനുമതി നൽകിയെന്നതിന് പോലും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കൈയിൽ രേഖയില്ലെന്നും ഫോം 6 ൽ അടക്കം മാറ്റങ്ങൾ വരുത്തിയത് ചട്ടവിരുദ്ധമാണെന്ന് വ്യക്തമായെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.

 

തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള ഹർജിയിൽ ഐഎൻടിയുസി യങ് വർക്കേഴ്സ് കൗൺസിൽ കക്ഷിചേരാൻ അപേക്ഷ നൽകി. അർഹരായ വോട്ടർമാർ പുറത്താകാനുള്ള സാധ്യതയും യുവാക്കളും തൊഴിലാളികളും നേരിടുന്ന ബുദ്ധിമുട്ടുകളുമാണ് അപേക്ഷയിൽ ഉന്നയിച്ചിരിക്കുന്നത്.

 

ഛഠ് പൂജയ്ക്ക് മുന്നോടിയായി യമുനാനദിയിൽ മുങ്ങിക്കുളിച്ച് ബിജെപി എംപി മനോജ് തിവാരി അരവിന്ദ് കേജരിവാളിനെയും രാഹുൽ ഗാന്ധിയെയും വെല്ലുവിളിച്ചു. നദിയുടെ 50 ശതമാനവും ശുചീകരിച്ചതായി ബിജെപി അവകാശപ്പെടുമ്പോൾ, വിഷപ്പതയും മലിനീകരണവും സംബന്ധിച്ച് പ്രതിപക്ഷം ആശങ്ക ഉന്നയിക്കുന്നു.

 

ഇന്ത്യാ സഖ്യത്തിന്റെ മോക്ക് പാർലമെന്റിനെ പ്രതിരോധിക്കാൻ ‘സിറ്റിസൺ ഫോർ ഡെമോക്രസി’ ബദൽ പരിപാടി സംഘടിപ്പിക്കുന്നു. ബിജെപി പിന്തുണയുണ്ടെന്നാണ് സൂചന. കോൺഗ്രസ് എംപിമാരുടെ ജനാധിപത്യ വിരുദ്ധത തുറന്നുകാട്ടാൻ ലക്ഷ്യമിടുന്നതാണ് പരിപാടിയെന്നാണ് അവകാശവാദം

 

കർണാടകയിലെ ഒളിക്യാമറ വിവാദത്തിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് സിസിബി ക്ലീൻ ചിറ്റ് നൽകി. പ്രചരിച്ച വീഡിയോ വ്യാജമാണെന്നും അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി

 

 

പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിൽ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് 35 കോടിയോളം രൂപ കാണാതായതായി പരാതി. സംഭവത്തിൽ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കുമെന്ന് ബാങ്ക് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.

 

യുക്രൈനിലെ നിപ്രോ റെയിൽവേ സ്റ്റേഷനിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ടു. റഷ്യക്കെതിരെയുള്ള ഉപരോധങ്ങളിൽ അയവ് വരുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *