6 48

കാപ്പിയും പ്രത്യുല്‍പാദന ശേഷിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പലതരം പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും മിതമായ അളവിലുള്ള കഫീന്‍ ഉപഭോഗം ഗര്‍ഭധാരണത്തെ ബാധിക്കില്ലെന്നാണ് വിവിധ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. 2017ല്‍ നടത്തിയ ഒരു പഠനമനുസരിച്ച്, സ്ത്രീകള്‍ സ്വാഭാവികമായോ ഫെര്‍ട്ടിലിറ്റി ചികിത്സയിലൂടെയോ ഗര്‍ഭം ധരിക്കാന്‍ എടുത്ത സമയവും കഫീന്‍ ഉപഭോഗവും തമ്മില്‍ ബന്ധമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഉയര്‍ന്ന അളവിലുള്ള കഫീന്‍ ഉപഭോഗം ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് അതേ പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്. അതായത്, പ്രതിദിനം 300 മില്ലിഗ്രാം മുതല്‍ 600 മില്ലിഗ്രാം വരെ കഫീന്‍ കഴിക്കുന്നത് ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ധിപ്പിക്കും. കഴിക്കുന്ന കപ്പുകളുടെ എണ്ണത്തേക്കാള്‍ പ്രധാനമാണ് ഓരോ കപ്പിലെയും കഫീന്റെ അളവ്. സാധാരണയായി ഒരു കപ്പ് കാപ്പിയില്‍ ഏകദേശം 100 മില്ലിഗ്രാം കഫീന്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് കാപ്പിയുടെ ബ്രാന്‍ഡിനെയും തയാറാക്കുന്ന രീതിയെയും ആശ്രയിച്ച് വ്യത്യാസപ്പെടാം. കാപ്പിക്ക് പുറമെ ചായ, കോള, എനര്‍ജി ഡ്രിങ്കുകള്‍, ചില ഔഷധങ്ങള്‍ എന്നിവയിലും കഫീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ആകെ കഫീന്‍ അളവ് കണക്കാക്കുമ്പോള്‍ ഇവയെല്ലാം പരിഗണിക്കേണ്ടതുണ്ട്. യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ശുപാര്‍ശ പ്രകാരം, ഗര്‍ഭിണികള്‍ ദിവസേന കഴിക്കുന്ന കഫീന്റെ അളവ് 200 മില്ലിഗ്രാമില്‍ താഴെയായിരിക്കണം. ലോകാരോഗ്യ സംഘടനയാകട്ടെ ഇത് 300 മില്ലിഗ്രാം വരെയാകാമെന്ന് നിര്‍ദേശിക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *