കുൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങളും മാർഗനിർദേശങ്ങളും സി.ആർ.പി.എഫ് പുതുക്കി നിശ്ചയിച്ചു. സി.ആർ.പി.എഫ് മേധാവി ജി.പി. സിങ് നടത്തിയ ഉന്നതതല സുരക്ഷാ അവലോകന യോഗത്തിന് പിന്നാലെയാണ് ജവാന്മാരുടെ സുരക്ഷ മുൻനിർത്തി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ജമ്മു കശ്മീരിൽ ഡ്യൂട്ടിയിലുള്ള എല്ലാ ജവാന്മാരും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഹെഡ് ഗിയറുകളും നിർബന്ധമായും ധരിച്ചിരിക്കണം എന്ന് പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
കുൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങളും മാർഗനിർദേശങ്ങളും സി.ആർ.പി.എഫ് പുതുക്കി നിശ്ചയിച്ചു
