മണ്ഡല – മകര വിളക്ക് തീർത്ഥാടനത്തിന് ഒരുങ്ങി ശബരിമല. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദാണ് നമ്പൂതിരി ശബരിമല നട തുറന്നത്.അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമലയിലും എ. ദാമോദരൻ നമ്പൂതിരി മാളികപ്പുറത്തും ചുമതലയേൽക്കും.
ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പിലെ ജിഎസ്ടി അന്വേഷണത്തിൽ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയ്ക്ക് തിരിച്ചടി. സമൻസിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം. കൊല്ലം ജിഎസ്.ടി ഇൻറലിജൻസ് യൂണിറ്റിന് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം.
ബിഎൽഎം നിക്ഷേപ തട്ടിപ്പിൽ കള്ളപ്പണം വെളുപ്പിക്കൽ പ്രകാരം ED രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യൽ നടപടിയിലേക്ക് കടന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. BLM സ്ഥാപക എംഡി ആർ പ്രേംകുമാറിന് ED സമൻസ് അയച്ചു. പ്രേംകുമാറിന്റെ ഭാര്യ പ്രഭ അടക്കമുള്ളവർക്കും സമൻസ് നൽകിയിട്ടുണ്ട്.
പരീക്ഷ എഴുതിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കാലടി സംസ്കൃത സർവകലാശാല വിദ്യാർഥികൾ ഇനിയും കാത്തിരിക്കണം. ഹർജി നാളത്തേക്ക് പരിഗണിക്കാനായി മാറ്റി. മാപ്പ് പറഞ്ഞാൽ പരീക്ഷ എഴുതിപ്പിക്കാമെന്ന സർവകലാശാല വാദം തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമെന്നാണ് വാദം. തെറ്റ് ചെയ്തെന്ന് വരുത്തി തീർക്കാനുള്ള ശ്രമമെന്ന് പുതുക്കി നൽകിയ ഹർജിയിൽ വിദ്യാർഥികൾ പറയുന്നു.
ഫ്രീഡം ക്വിസില്‍ സവര്‍ക്കറേ പുകഴ്ത്തിയുള്ള ചോദ്യം വന്നതില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് ഡിഡിഇ സമര്‍പ്പിച്ച അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്ത്. ചോദ്യങ്ങള്‍ തയ്യാറാക്കിയത് കൃത്യമായ മാനദണ്ഡ പ്രകാരമല്ലെന്നും,കര്‍ണാടക സിലബസിലെ പാഠഭാഗങ്ങളാണ് റെഫര്‍ ചെയ്തതെന്നും അധ്യാപകരുടെ മൊഴി. രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ ചോദ്യങ്ങള്‍ പരിശോധിച്ചില്ലെന്ന വിചിത്രമായ മൊഴിയും റിപ്പോര്‍ട്ടില്‍ ഉണ്ട്.
കേരള പൊലീസിൽ വനിതാ ഉദ്യോഗസ്ഥർക്കായി രണ്ട് പുതിയ പുരസ്കാരങ്ങൾ ഏർപ്പെടുത്തും. കമലമ്മ അവാർഡും പദ്മിനി അമ്മ അവാർഡുമാണ് ഏർപ്പെടുത്തുന്നത്. കേരള പൊലീസിലെ വനിതാ ഉദ്യോഗസ്ഥരുടെ മികച്ച സേവനങ്ങളെ ആദരിക്കുന്നതിനായി രണ്ട് പുതിയ പുരസ്കാരങ്ങൾ ഏർപ്പെടുത്തുന്നത്.
മാനവീയം വീഥിയിൽ പാടാൻ അനുമതി നിഷേധിച്ചത് പുഷ്പവതിയ്ക്ക് അല്ലെന്ന് കോർപ്പറേഷൻ. കോർപ്പറേഷന് മാനവീയം വീഥി രജത ജൂബിലി ആഘോഷ കമ്മിറ്റി കൈമാറിയ കത്തിൽ പുഷ്പവതിയുടെ ഗാനമേളയെ കുറിച്ച് പറയുന്നില്ല.നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ ആണ് അനുമതി നൽകാത്തതെന്നും തിരുവനന്തപുരം കോർപ്പറേഷൻ വ്യക്തമാക്കി.
തിരുവനന്തപുരം കഴക്കൂട്ടത്ത് ലഹരി സംഘം പൊലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചു കയറ്റി. അക്രമത്തിൽ നാല് പൊലീസുകാർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ പിടിയിലാകുകയും ചെയ്തു. ലഹരി മാഫിയക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
പാലത്തായി പോക്സോ കേസ് പ്രതി പത്മരാജന് നോട്ടീസ് നൽകി സുപ്രീം കോടതി. പത്മരാജന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് അതിജീവിതയുടെ അമ്മയും സംസ്ഥാന സർക്കാരും സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
കേരളത്തിലെ മാലിന്യം തമിഴ്നാട്ടിൽ തള്ളിയ കേസിൽ നാല് പേർ അറസ്റ്റിൽ. മാലിന്യം തള്ളിയ ലോറിയും പിടിച്ചതായി തെങ്കാശി പൊലീസ് അറിയിച്ചു. മെഡിക്കൽ മാലിന്യം തള്ളുന്ന കേരളത്തിന്റെ നടപടിക്കെതിരെ തമിഴ്നാട്ടിലെ അതിർത്തി ജില്ലകളിൽ പ്രതിഷേധം ശക്തമാണ്. കേരളത്തിന്റെ മാലിന്യക്കൂമ്പാരം അല്ല തമിഴ്നാട് എന്ന ക്യാംപെയിൻ വീണ്ടും സജീവമായതിന് പിന്നാലെയാണ് തെങ്കാശി പൊലീസിന്റെ നടപടി.
ബിലോങ്ങിങ്; എ ജേർണി ഓഫ് ലവ്’ എന്ന പേരിൽ പുസ്തകമെഴുതാനുള്ള കാരണം വെളിപ്പെടുത്തി സോണിയ ഗാന്ധി. പുസ്തകം എഴുതാൻ തയ്യാറാവാതിരുന്ന തന്നെ സുഹൃത്തുക്കളും അടുപ്പക്കാരും നിർബന്ധിക്കുകയായിരുന്നുവെന്നും സോണിയ പറഞ്ഞു. ന്യൂഡൽഹിയിൽ തന്റെ പുസ്തകപ്രകാശന ചടങ്ങിനിടെയാണ് സോണിയയുടെ തുറന്നുപറച്ചിൽ.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെതിരെ മോശമായ പരാമർശങ്ങൾ നടത്തിയതിന് അഭിഭാഷകനെ കോടതിമുറിയിൽ നിന്ന് പുറത്താക്കി. നവംബർ 2-ന് തന്റെ കേസ് ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ ഓഫീസിൽ സമർപ്പിച്ചിരുന്നുവെന്നും 15 ദിവസമായിട്ടും മറുപടിയൊന്നും ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകൻ അടിയന്തര വാദം .കേൾക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് സംഭവം ഉണ്ടായത്.
തെരഞ്ഞെടുപ്പ് കമ്മിഷനോട് 48 ചോദ്യങ്ങൾ ഉന്നയിക്കാൻ അനുമതി തേടി രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യ നേതാക്കളും.തെരഞ്ഞെടുപ്പ് കമ്മീഷണർ നൽകിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് വിശദമാക്കിയാണ് സുപ്രീംകോടതിയിൽ ഉപഹർജി നൽകിയിട്ടുള്ളത്. ചോദ്യങ്ങൾക്ക് കമ്മിഷൻ സത്യവാങ്മൂലത്തിലൂടെ മറുപടി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
2027-ൽ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആം ആദ്മി പാർട്ടി വിട്ടെത്തിയ നേതാക്കളെ കളത്തിലിറക്കി ബിജെപി. പ്രകടന പത്രികാ സമിതിയിലും എഎപി സർക്കാരിനെതിരായ കുറ്റപത്ര സമിതിയിലും എ.എ.പിയിൽ നിന്ന് രാജിവെച്ച് എത്തിയ രാജ്യസഭാ എം.പിമാർക്ക് പ്രധാന ചുമതലകൾ നൽകി.
ഭരണമാറ്റമോ രാഷ്ട്രീയ പ്രതികാര നടപടികളോ കാരണം സംസ്ഥാനത്ത് എത്തുന്ന വ്യവസായ നിക്ഷേപങ്ങൾ തടസ്സപ്പെടുന്നത് ഒഴിവാക്കാൻ രാജ്യത്ത് ആദ്യമായി ആന്ധ്രാപ്രദേശിൽ ‘ഇൻവെസ്റ്റ്മെന്റ് പ്രൊട്ടക്ഷൻ ആക്ട്’കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. വിശാഖപട്ടണത്ത് നടന്ന 31-ാമത് സിഐഐ പാർട്ണർഷിപ്പ് സമ്മിറ്റിലാണ് അദ്ദേഹം ഈ തീരുമാനം അറിയിച്ചത്.
ബച്ചൻ കുടുംബത്തിന് നേരെ വീണ്ടും വധഭീഷണി. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നേരെയാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. ഗുണ്ടാത്തലവൻ ഗോൾഡി ധില്ലന്റെ പേരിലുള്ള സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ഭീഷണി. എത്ര ബുള്ളറ്റ് പ്രൂഫ് ക്യാബിനുകൾ നിർമ്മിച്ചാലും രക്ഷപ്പെടില്ലെന്ന് പോസ്റ്റിൽ മുന്നറിയിപ്പ്.
യമുനാ നദി ശുചീകരിക്കുന്നതിനായി വൻതുക ചെലവഴിച്ചിട്ടും നദിയിലെ മലിനീകരണം വർധിക്കുകയാണുണ്ടായതെന്ന് സുപ്രീം കോടതി. നദീതീരത്തുള്ള നഗരഭരണ സംവിധാനങ്ങളുടെ പരാജയമാണ് ഇത് വ്യക്തമാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
പാക് മന്ത്രി മുസാദിഖ് മസൂദ് മാലികിന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് വിമർശനവുമായി കോൺഗ്രസ്. ഇന്ത്യക്കാരെ കൊല്ലാൻ ഭീകരവാദികളെ അയച്ച അതേ പാകിസ്ഥാനിൽ നിന്നുള്ള മന്ത്രിയെ മോദി സർക്കാർ സ്വീകരിക്കാൻ ഒരുങ്ങുന്നു എന്നാണ് ആരോപണം. ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചപ്പോൾ, പാകിസ്ഥാനിലേക്കുള്ള നദീജല പ്രവാഹം തടയാൻ ശ്രമിക്കുന്നവരുടെ കൈകൾ വെട്ടിമാറ്റുമെന്ന് ഭീഷണിപ്പെടുത്തിയ മന്ത്രിയാണ് മുസാദിക് മസൂദ് മാലിക്.
ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ കൃഷ്ണ ജന്മഭൂമി വിഷയം അജണ്ടയാക്കാൻ ബിജെപി ഒരുങ്ങുന്നതായി സൂചന. നിർണായക തീരുമാനം സ്ട്രാറ്റജി യോഗത്തിൽ സ്വീകരിക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നു. വിഷയം ഏറ്റെടുക്കാൻ താഴേത്തട്ടിലെ പ്രവർത്തകർ ഏറെ നാളായി ആവശ്യപ്പെടുന്നുവെന്ന് നേതാക്കൾ അറിയിച്ചു. നാളെ യോഗം പൂർത്തിയായ ശേഷം പ്രഖ്യാപനം ഉണ്ടായേക്കും.
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി സഖ്യമുണ്ടാക്കി മത്സരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം സൂചന നൽകി. ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യത്തിലെ പങ്കാളികളുമായി ചേർന്ന് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
പതിനാറ് വര്‍ഷം നീണ്ടു നിന്ന അന്താരാഷ്ട്ര കരിയര്‍ ലുകാകു അവസാനിപ്പിച്ചിരിക്കുന്നു. നാല് ലോകകപ്പുകളും മൂന്ന് യൂറോ ചാമ്പ്യന്‍ഷിപ്പുകളും ഉള്‍പ്പെടുന്ന സംഭവബഹുലമായ കരിയറില്‍ 2018 റഷ്യ ലോകകപ്പില്‍ ബെല്‍ജിയം മൂന്നാം സ്ഥാനക്കാരായത് ലുകാകുവിന്റെ കരിയര്‍ ബെസ്റ്റാണ്. രാജ്യത്തിനായി 135 മത്സരങ്ങള്‍, 94 ഗോളുകള്‍..
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗുജറാത്തിനെതിരെ മുംബൈയ്ക്ക് തകര്‍പ്പന്‍ വിജയം. വെറും 29 പന്തില്‍ 82 റണ്‍സ് അടിച്ചുകൂട്ടിയ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് മുംബൈയെ അനായാസ വിജയത്തിലെത്തിച്ചത്. ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് തയ്യാറെടുക്കുന്ന താരത്തിന്റെ മികച്ച പ്രകടനമാണിത്.
വിജയ് മർച്ചന്റ് ട്രോഫിയിൽ കേരളവും ജമ്മു കശ്മീരും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. ജമ്മു കശ്മീർ 79 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. ശ്രീഹരി പ്രസാദിന്റെ മികച്ച പ്രകടനമാണ് കേരളത്തിന് കരുത്തായത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾ ഉപയോഗിക്കുമ്പോൾ കമ്പനികളുടെ വിവരങ്ങൾ ഇന്ത്യയിൽത്തന്നെ പ്രോസസ് ചെയ്യാനുള്ള സൗകര്യം ഓപ്പൺഎഐ ഒരുക്കുന്നു. ഡാറ്റാ സുരക്ഷാ ചട്ടങ്ങൾ പാലിക്കേണ്ട ബാങ്കിങ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ഇത് ഏറെ പ്രയോജനപ്പെടും. ജിപിടി-6 ലൂണ മോഡലിലാണ് ആദ്യഘട്ടത്തിൽ ഈ സൗകര്യം ലഭ്യമാകുക.
ഇരുപത്തിരണ്ടര മണിക്കൂർ നീണ്ട ബഹിരാകാശ യാത്രയ്ക്ക് ശേഷം സ്റ്റാർഷിപ്പ് റോക്കറ്റിനെ തിരികെ ഭൂമിയിലെത്തിച്ച് സ്പേസ് എക്സ്. ടെക്സാസിലെ സ്റ്റാർബേസിലെ പ്രത്യേക ലോഞ്ച് പാഡിലേക്ക് തിരിച്ചെത്തിയ റോക്കറ്റിനെ കൂറ്റൻ യന്ത്രക്കൈകൾ പിടിച്ചെടുക്കുകയായിരുന്നു. സമ്പൂർണ പുനരുപയോഗ റോക്കറ്റ് എന്ന സ്വപ്നം ഇപ്പോൾ കൈയ്യെത്തും ദൂരത്ത് എത്തിച്ചിരിക്കുകയാണ് ഇലോൺ മസ്കിന്റെ കമ്പനി.
യുവതാരനിരയെ അണിനിരത്തി അമൽ നീരദ് ഒരുക്കുന്ന ‘ബാച്ച്ലർ പാർട്ടി Deux’ റിലീസിനൊരുങ്ങുകയാണ്. നവംബർ 19നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ഇപ്പോഴിതാ ചിത്രത്തിൻറെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ബുക്കിങ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ ബുക്ക് മൈ ഷോ അടക്കമുള്ള ആപ്പുകളിൽ വലിയ രീതിയിലാണ് ടിക്കറ്റ് ബുക്കിങ് മുന്നേറുന്നത്.
യുവതാരനിരയെ അണിനിരത്തി അമൽ നീരദ് ഒരുക്കുന്ന ‘ബാച്ച്ലർ പാർട്ടി Deux’ റിലീസിനൊരുങ്ങുകയാണ്. നവംബർ 19നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ഇപ്പോഴിതാ ചിത്രത്തിൻറെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ബുക്കിങ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ ബുക്ക് മൈ ഷോ അടക്കമുള്ള ആപ്പുകളിൽ വലിയ രീതിയിലാണ് ടിക്കറ്റ് ബുക്കിങ് മുന്നേറുന്നത്.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യജ്ഞനമാണ് പെരുംജീരകം. അതിനാല്‍ പെരുംജീരകം ചേര്‍ത്ത ചായ കുടിക്കുന്നതും ശരീരത്തിന് നല്ലതാണ്. പെരുംജീരകം ചൂടുവെള്ളത്തിലിട്ട് ഉണ്ടാക്കുന്ന പെരുംജീരക ചായ ദഹനസംബന്ധമായ അസ്വസ്ഥതകൾക്ക് പരിഹാരമായി പണ്ടുമുതലേ ഉപയോഗിച്ചുവരുന്ന ഒരു പരമ്പരാഗത പാനീയമാണ്.ഗ്യാസ്, ദഹനക്കേട്, വയറു വീർക്കൽ തുടങ്ങിയവയെ തടയാന്‍ എല്ലാ ദിവസവും രാവിലെ പെരുംജീരക ചായ കുടിക്കുന്നത് ഗുണം ചെയ്യും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ പെരുംജീരക ചായ കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനുംകരൾ, വൃക്ക എന്നിവയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ക്യാൻസർ സാധ്യത കുറയ്ക്കുന്ന പാനീയമാണ് ഗ്രീൻ ടീ. ക്യാൻസർ പ്രതിരോധത്തിൽ ഗ്രീൻ ടീ വഹിച്ചേക്കാവുന്ന പങ്കിന് ഒരു കാരണം അതിലടങ്ങിയിരിക്കുന്ന ‘കാറ്റെച്ചിനുകൾ’ (catechins) ആണ്. ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള സസ്യ സംയുക്തങ്ങളാണിവ. ഇതിൽ ‘എപ്പിഗാലോകാറ്റെച്ചിൻ ഗാലേറ്റ്’ (EGCG) എന്ന പ്രത്യേക തരം കാറ്റെച്ചിൻ, കോശങ്ങളെ ഓക്സിഡേറ്റീവ് സ്ട്രെസ്സിൽ (oxidative stress) നിന്നും കേടുപാടുകളിൽ നിന്നും സംരക്ഷിക്കാൻ സഹായിച്ചേക്കാം.ഡിഎൻഎയ്ക്കുണ്ടാകുന്ന കേടുപാടുകൾ ക്യാൻസർ വികാസത്തിന് കാരണമായേക്കാം എന്നതിനാൽ, കാലക്രമേണ കോശങ്ങളെ സംരക്ഷിക്കാൻ ഗ്രീൻ ടീയിലെ ആന്റിഓക്സിഡന്റുകൾ സഹായിച്ചേക്കാം. മനുഷ്യരിൽ നടത്തിയ ചില ചെറിയ പഠനങ്ങളും സൂചിപ്പിക്കുന്നത്, സ്തനം, പ്രോസ്റ്റേറ്റ്, മൂത്രസഞ്ചി, വൻകുടൽ-മലദ്വാരം, അന്നനാളം, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ക്യാൻസറുകളിൽ നിന്ന് സംരക്ഷണം നൽകാൻ EGCG സഹായിച്ചേക്കാം എന്നാണ്.
