ബിഎൽഎം നിക്ഷേപ തട്ടിപ്പിൽ കള്ളപ്പണം വെളുപ്പിക്കൽ പ്രകാരം ED രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യൽ നടപടിയിലേക്ക് കടന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. BLM സ്ഥാപക എംഡി ആർ പ്രേംകുമാറിന് ED സമൻസ് അയച്ചു. പ്രേംകുമാറിന്റെ ഭാര്യ പ്രഭ അടക്കമുള്ളവർക്കും സമൻസ് നൽകിയിട്ടുണ്ട്. അടുത്ത മാസം ഹാജരാവാനാണ് നിർദേശം. കേസിൽ ED 320 അക്കൗണ്ടുകൾ കേന്ദ്രികരിച്ച് നടത്തിയ പരിശോധനയിൽ 102 കോടിയുടെ സ്വത്തുകൾ താത്കാലികമായി മരവിപ്പിച്ചിരുന്നു.
ബിഎൽഎം നിക്ഷേപ തട്ടിപ്പിൽ കള്ളപ്പണം വെളുപ്പിക്കൽ പ്രകാരം ED രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യൽ നടപടിയിലേക്ക് കടന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
