ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ കൃഷ്ണ ജന്മഭൂമി വിഷയം അജണ്ടയാക്കാൻ ബിജെപി ഒരുങ്ങുന്നതായി സൂചന. നിർണായക തീരുമാനം സ്ട്രാറ്റജി യോഗത്തിൽ സ്വീകരിക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നു. വിഷയം ഏറ്റെടുക്കാൻ താഴേത്തട്ടിലെ പ്രവർത്തകർ ഏറെ നാളായി ആവശ്യപ്പെടുന്നുവെന്ന് നേതാക്കൾ അറിയിച്ചു. നാളെ യോഗം പൂർത്തിയായ ശേഷം പ്രഖ്യാപനം ഉണ്ടായേക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ദേശീയ നേതാക്കൾ, യുപിയിലെ പ്രധാനപ്പെട്ട നേതാക്കൾ എല്ലാം പങ്കെടുക്കുന്നതാണ് മഥുരയിലെ സ്ട്രാറ്റജി യോഗം. നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 42% വോട്ട് ലഭിക്കാൻ സാധ്യതയെന്ന് അഭിപ്രായ സര്‍വേ പുറത്തുവന്നിരുന്നു. യുവാക്കളടക്കം 38% സമാജ്‌വാദി പാർട്ടി നേതൃത്വം നൽകുന്ന സഖ്യത്തെ പിന്തുണക്കുന്നു. രാമജന്മഭൂമി, ക്ഷേത്ര നിർമാണം തട്ടിപ്പ് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബിജെപിക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.
ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ കൃഷ്ണ ജന്മഭൂമി വിഷയം അജണ്ടയാക്കാൻ ബിജെപി ഒരുങ്ങുന്നതായി സൂചന
