ബച്ചൻ കുടുംബത്തിന് നേരെ വീണ്ടും വധഭീഷണി. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നേരെയാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. ഗുണ്ടാത്തലവൻ ഗോൾഡി ധില്ലന്റെ പേരിലുള്ള സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ഭീഷണി. എത്ര ബുള്ളറ്റ് പ്രൂഫ് ക്യാബിനുകൾ നിർമ്മിച്ചാലും രക്ഷപ്പെടില്ലെന്ന് പോസ്റ്റിൽ മുന്നറിയിപ്പ്.1984-ലെ സിഖ് വിരുദ്ധ കലാപം പരാമർശിച്ചുള്ള മുന്നറിയിപ്പ്. മുംബൈയിൽ രണ്ട് ഷൂട്ടർമാരെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഭീഷണി സന്ദേശം.
ബച്ചൻ കുടുംബത്തിന് നേരെ വീണ്ടും വധഭീഷണി
