മിനി കൂപ്പർ വാഹനാപകടക്കേസിൽ മുഖ്യപ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങി. ഹൈക്കോടതി നേരത്തെ സുഹൈൽ സജീവിന് ജാമ്യം അനുവദിച്ചിരുന്നു. കേസിൽ മറ്റ് പ്രതികളായ അമീൻ, ജോയൽ, നിനവ് എന്നിവർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഒന്നാം പ്രതിയുമായി ബന്ധപ്പെട്ട ചില തെളിവുകൾ ശേഖരിക്കാൻ ഉണ്ട് എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഈ വാദം കോടതി അംഗീകരിക്കുകയും, ഈ മാസം 16-ന് മാത്രമേ പുറത്തിറങ്ങാൻ ആകൂ എന്ന് കോടതി നിർദ്ദേശിക്കുകയും ആയിരുന്നു.
മിനി കൂപ്പർ വാഹനാപകടക്കേസിൽ മുഖ്യപ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങി
