ഒരു കോടിയിലേറെ ഹിന്ദു വോട്ടർമാരെ എസ്ഐആറിലൂടെ വെട്ടിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പരാതിക്കിടെ ഉത്തർ പ്രദേശിൽ വീണ്ടും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഏപ്രിൽ പത്തിന് പ്രസിദ്ധീകരിച്ച ആദ്യ പട്ടികയേക്കാൾ 18.84 ലക്ഷം പേരെ കൂടി ഉൾപ്പെടുത്തിയാണ് ഇന്ന് കരട് പട്ടിക യുപി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയത്.മുഖ്യമന്ത്രിയുടെ പരാതിക്ക് മറുപടിയായി, വോട്ടർമാരുടെ ജാതിയോ മതമോ അടിസ്ഥാനമാക്കിയുള്ള ഒരു രേഖയും കമ്മീഷൻ സൂക്ഷിക്കാറില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നവദീപ് റിൻവ പറഞ്ഞത്. എസ്ഐആറിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം തുടരുമ്പോഴാണ് യുപിയിൽ എസ്ഐആർ നടപടികൾ പുരോഗമിക്കുന്നത്. 7.87 ലക്ഷം പുരുഷൻമാരും 10.97 ലക്ഷം വനിതകളുമാണ് പുതിയ കരട് പട്ടികയിൽ കൂടുതലായി ഉള്ളത്. എന്നാൽ 2.58 കോടി പേർ ഇപ്പോഴും പട്ടികയ്ക്ക് പുറത്താണെന്നാണ് കണക്ക്.
ഉത്തർ പ്രദേശിൽ വീണ്ടും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
