ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി ഈടാക്കുന്ന അധിക നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ആവശ്യപ്പെട്ടു. അധിക നിരക്ക് ഒഴിവാക്കി സാധാരണ യാത്രാനിരക്ക് ഈടാക്കാന്‍ തയ്യാറാകണം. അതിന് കഴിയാത്തപക്ഷം തീര്‍ത്ഥാടകര്‍ക്ക് സൗജന്യ ബസ് സര്‍വീസ് നടത്താന്‍ സന്നദ്ധരായ ഭക്തജന സംഘടനകളെ അതിനായി ചുമതലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിന് അനൂപ് ആന്റണി നിവേദനം നല്കി.
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി ഈടാക്കുന്ന അധിക നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി
