ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. വാട്സ്ആപ്പ് സെറ്റിങ്സ് മെനു പുനര്‍രൂപകല്‍പ്പന ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ അനുബന്ധ ഓപ്ഷനുകളെ ഗ്രൂപ്പുകളായി തിരിച്ച് വൃത്താകൃതിയിലുള്ള ബോക്സുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ഗൂഗിളിന്റെ ‘മെറ്റീരിയല്‍ ഡിസൈന്‍ 3 എക്സ്പ്രസീവ്’ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരുന്ന ഈ പുതിയ ലേഔട്ട്, ഓരോ സെറ്റിംഗ്സും പേജില്‍ എങ്ങനെ കാണപ്പെടുന്നു എന്നതില്‍ മാറ്റം വരുത്തുന്നു. അക്കൗണ്ട്, പ്രൈവസി, നോട്ടിഫിക്കേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലായിരിക്കും ഈ പുതിയ ഡിസൈന്‍ വരിക. കൂടാതെ, ‘ബോട്ടം നാവിഗേഷന്‍ ബാറും’ ചാറ്റ് ബാറും പുനര്‍രൂപകല്‍പ്പന ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
വാട്സ്ആപ്പ് സെറ്റിങ്സ് മെനു പുതുക്കുന്നു
