മൈഗ്രേന്‍ ജനിതകമായി പകരുന്ന രോഗമാണോ, വേദനയുടെ തീവ്രത അളക്കാന്‍ കഴിയുമോ, എല്ലാ തലവേദനകള്‍ക്കും ഒരേ ചികിത്സയാണോ? ഈ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കുകയാണ് പ്രശസ്ത ന്യൂറോളജിസ്റ്റും വേള്‍ഡ് ഹെഡേക്ക് ഫൗണ്ടേഷന്‍ സ്ഥാപക ചെയര്‍മാനുമായ ഡോ. പ്രവീണ്‍ തോമസ്. ജനിതക ഘടകങ്ങളും ജീവിതശൈലിയും തലവേദനയെ സ്വാധീനിക്കും എന്നാണ് ഡോക്ടര്‍ പറയുന്നത്. മൈഗ്രേന്‍ വരാനുള്ള സാധ്യതയില്‍ ജനിതക ഘടകങ്ങള്‍ക്ക് പങ്കുണ്ട്. എന്നാല്‍ കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും മൈഗ്രേന്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത് വരൂ എന്നില്ല. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം എന്നിവയെപ്പോലെ ജനിതക ഘടകങ്ങള്‍ മൈഗ്രേന്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കാം. എന്നാല്‍ ജനിതക ഘടകങ്ങള്‍ മാത്രമല്ല, ജീവിതശൈലിയും ഇതില്‍ പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണം, കൃത്യമായ ഉറക്കം, ചിട്ടയായ ദിനചര്യ എന്നിവ മൈഗ്രേന്‍ വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിച്ചേക്കാം. ജനിതകമായി സാധ്യതയുണ്ടെങ്കിലും ചിലര്‍ക്ക് മൈഗ്രേന്‍ ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ മുതിര്‍ന്നവര്‍ ചിട്ടയായ ജീവിതരീതിക്കും ദിനചര്യയ്ക്കും പ്രാധാന്യം നല്‍കിയിരുന്നു. ഓരോരുത്തര്‍ക്കും വേദന അനുഭവപ്പെടുന്നത് വ്യത്യസ്തമായാണ്. മൈഗ്രേന്‍ മിതമായതോ കഠിനമായതോ ആയ വേദനയുണ്ടാക്കാം. ക്ലസ്റ്റര്‍ തലവേദന അതീവ തീവ്രമായതിനാല്‍ ‘ആത്മഹത്യാ തലവേദന’ എന്നും അറിയപ്പെടുന്നു. ഓരോ തലവേദനയ്ക്കും കാരണം വ്യത്യസ്തമായതിനാല്‍ ചികിത്സയും വ്യത്യസ്തമായിരിക്കും.
മൈഗ്രേന്‍ ജനിതകമായി പകരുന്ന രോഗമാണോ?
