ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വീണ്ടും കത്തെഴുതി ദില്ലിയിലെ വ്യാപാരികളുടെ സംഘടനയായ ചേംബർ ഓഫ് ട്രേഡ് ആൻ്റ് ഇൻഡസ്ട്രി. നവംബർ ഒന്നിന് രാംലീല മൈതാനിയിൽ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ സഖ്യത്തിൻ്റെ റാലി മാറ്റിവെക്കണമെന്നാണ് ആവശ്യം. റാലിയിലെ ജനബാഹുല്യം മാർക്കറ്റുകളിൽ ദീപാവലിയോട് അനുബന്ധിച്ചുള്ള കച്ചവടത്തിന് തടസ്സം സൃഷ്ടിക്കുമെന്നും, തങ്ങളുമായി കൂടിക്കാഴ്ച നടത്താൻ 20 മിനിറ്റ് നേരം രാഹുൽ ഗാന്ധി അനുവദിക്കണമെന്നും സിടിഐ കത്തിൽ പറയുന്നു.
രാഹുൽ ഗാന്ധിക്ക് വീണ്ടും കത്തെഴുതി വ്യാപാരികളുടെ സംഘടന
