5 46

പുണെയിലെ പ്ലാന്റില്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110ന്റെ പ്രാദേശിക അസംബ്ലിങ് ആരംഭിച്ചതോടെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന് 34 ലക്ഷം രൂപ കുറഞ്ഞു. ഡിഫന്‍ഡര്‍ 110ന്റെ എക്സ്-ഡൈനാമിക് എച്ച്.എസ്.ഇ വകഭേദത്തിനാണ് 34 ലക്ഷം രൂപയുടെ വിലക്കുറവ് ലഭിക്കുക. 350 എച്ച്പി 3 ലീറ്റര്‍ ഡീസല്‍, 400 എച്ച്പി 3 ലീറ്റര്‍ പെട്രോള്‍, 300 എച്ച്പി 2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഈ മോഡല്‍ എത്തുന്നത്. ഇതില്‍ 2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ വകഭേദത്തിന് 99 ലക്ഷം രൂപയാണ് ന്യൂഡല്‍ഹിയിലെ എക്സ് ഷോറൂം വില. നേരത്തെ 1.13 കോടി രൂപയുണ്ടായിരുന്ന വകഭേദമാണിത്. വാഹനത്തിന്റെ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ബുക്കിങും ആരംഭിച്ചിട്ടുണ്ട്. നവംബര്‍ 15 മുതല്‍ ബുക്കിങിലുള്ള വാഹനങ്ങളുടെ വിതരണം ആരംഭിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *